താമരശ്ശേരി മുൻസീഫ് മജിസ്ട്രേറ്റ് കോടതി ഉദ്ഘാടനം ചെയ്തു

മജീദ്‌ താമരശ്ശേരി
Saturday, October 19, 2019

കോഴിക്കോട്:  താമരശ്ശേരിയുടെ ചിരകാല അഭിലാഷമായ മുൻസീഫ് മജിസ്ട്രേറ്റ് കോടതി ഹൈക്കോടതി ജഡ്ജി വി. ചിദമ്പരേഷ് ഉദ്ഘാടനം ചെയ്തു.

കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെഷൻ ജഡ്ജി എം.ആർ.അനിത സ്വാഗതം പറഞ്ഞു.  സി ജെ എം എ.ജി സതീഷ് കുമാർ, സി. മോയിൻക്കുട്ടി, വി.എം.ഉമ്മർ മാസ്റ്റർ, എ.ടി.രാജു, ഹാജറ കൊല്ലരുകണ്ടി, ആർ. ജി. ജോൺ എന്നിവർ സംസാരിച്ചു.

മുൻസീഫ് മജിസ്ട്രേറ്റ് റഹീം ചടങ്ങിൽ സംബന്ധിച്ചു. സി ജെ എം അൽഫ മാമായി നന്ദി രേഖപ്പെടുത്തി.

×