എല്ലാ രീതിയിലും ഫെമിനിസ്റ്റ്; ദിയയുടെ വിവാഹം നടത്തിയത് പെണ്‍ പൂജാരി

ഫിലിം ഡസ്ക്
Thursday, February 18, 2021

കഴിഞ്ഞ ദിവസമാണ് നടി ദിയ മിര്‍സയും വൈഭവ് രേഖിയും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നവദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് വിവാഹചടങ്ങുകളുടെ ചിത്രമാണ്. പുരോഹിതയുടെ നേതൃത്വത്തിലായിരുന്നു പൂജ ചടങ്ങുകള്‍. യഥാര്‍ത്ഥ ഫെമിനിസ്റ്റാണ് ദിയ എന്നാണ് ചിത്രം കണ്ട് ആരാധകരുടെ കമന്റ്.

ദിയ തന്നെയാണ് വിവാഹചടങ്ങുകളുടെ ചിത്രം പങ്കുവെച്ചത്. ഹോമകുണ്ഡത്തിന് മുന്നില്‍ ഇരിക്കുന്ന ദിയയും വൈഭവുമാണ് ചിത്രത്തില്‍. ഇരുവരുടേയും ഒരു ഭാഗത്തായി പ്രായമായ സ്ത്രീ ഇരുന്ന് ഹോമകുണ്ഡത്തിലേക്ക് നെയ് ഒഴിക്കുന്നതും കാണാം.

എന്തായാലും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ് ചിത്രം. സ്ത്രീ പൂജാരിയെ ആദ്യമായാണ് കാണുന്നത് എന്നാണ് പലരുടേയും കമന്റുകള്‍. ദിയ എല്ലാ രീതിയിലും ഫെമിനിസ്റ്റായി ജീവിക്കുകയാണെന്നും കമന്റുകളുണ്ട്.

×