ജോക്കോവിച്ച് ഇതല്പംകട്ടിയായിപ്പോയി !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

നൊവാക്ക് ജോക്കോവിച്ചിന് നിയന്ത്രണം നഷ്ടമായി. ഉള്ളിലുയർന്നുവന്ന കോപം അടക്കാനായില്ല. പോക്കറ്റിൽ ക്കിടന്ന ടെന്നീസ് ബോൾ പുറത്തെടുത്തു റാക്കറ്റുകൊണ്ട് വീശിയടിച്ചു, ബോൾ ചെന്നുകൊണ്ടത് ലൈൻ ജഡ്‌ജി ( Line Women) ബൂസ്റ്റക്കായിരുന്നു.‌ അവർ ആഘാതത്താൽ നിലത്തുവീണു.

Advertisment

ഒടുവിൽ നീണ്ട ചർച്ചകൾക്കുശേഷം യുഎസ് ഓപ്പൺ ടൂർണമെന്റിൽനിന്നും ജോക്കോവിച്ചിനെ അയോഗ്യനാക്കി പുറത്താക്കുകയായിരുന്നു.

publive-image

കോവിഡ് കാലത്തു നടക്കുന്ന ആദ്യ ഗ്രാൻഡ് സ്‌ലാം മത്സരമാണ് യുഎസ് ഓപ്പൺ. ഒന്നാം സീഡുകാരനും ഗ്രാൻഡ് സ്‌ലാം നേടുമെന്ന് കരുതുകയും ചെയ്ത ജോക്കോവിച്ചിന്റെ പുറത്താക്കലിൽ ടെന്നീസ് ലോകം നിരാശയിലാണ്.

തൻ്റെ 18 മത്തെ ഗ്രാൻഡ് സ്‌ലാമിനുവേണ്ടി കളിക്കാനിറങ്ങിയ ജോക്കോവിച്ചിന്റെ ലക്ഷ്യം എതിരാളികളായ റഫാൽ നഡാൽ, റോജർ ഫെഡറർ എന്നിവർക്കൊപ്പമെത്തുക എന്നതായിരുന്നു. റോജർ ഫെഡറർ 20 ഗ്രാൻഡ് സ്‍ലാമും റഫാൽ നഡാൽ 19 ഗ്രാൻഡ് സ്‍ലാമും കരസ്ഥമാക്കിയിട്ടുണ്ട്.

publive-image

ഇവിടെ ജോക്കോവിച്ചിന് സംഭവിച്ചതിങ്ങനെയാണ്. സ്‌പെയിനിലെ പാബ്ലോ കാറോണയുമായുള്ള മത്സരത്തിൽ ആദ്യ സെറ്റ് 6-5 നു കൈവിട്ടത് അദ്ദേഹത്തിന് ഉൾക്കൊള്ളാനായില്ല. ദേഷ്യത്താൽ റാക്കറ്റുകൊണ്ട് ശക്തമായടിച്ച പന്ത് ലൈൻ വുമൺ ബൂസ്റ്റയുടെ കഴുത്തിൽക്കൊള്ളുകയും അവർ നിലത്തു വീഴുകയുമായിരുന്നു. ഇതുകണ്ട ജോക്കോവിച്ച് ഓടിച്ചെന്ന് അവരെ എഴുന്നേൽപ്പിച്ചു സാന്ത്വനിപ്പിക്കുകയും ചെയ്തു.

ശിക്ഷക്കെതിരേ ജോക്കോവിച്ച്, ടൂർണമെന്റ് റെഫറിയോടും ഗ്രാൻഡ് സ്‌ലാം നിരീക്ഷകനോടും കളിക്കളത്തിൽ വച്ചുതന്നെ വളരെനേരം അഭ്യർത്ഥന നടത്തുന്നുണ്ടായിരുന്നു. അതും ഫലവത്താകാതെ വന്നതിനെത്തുടർന്ന് അദ്ദേഹം പത്രസമ്മേളനം ഒഴിവാക്കിയാണ് മടങ്ങിയത്.

യുഎസ് ഓപ്പണിൽ ലഭിച്ച എല്ലാ പോയിന്റുകളും സമ്മാനത്തുകയും ജോക്കോവിച്ചിന് നഷ്ടമാകുന്നത് കൂടാതെ പിഴയും ഒടുക്കേണ്ടിവരും.

djkovic
Advertisment