ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടയില്‍ കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കളിച്ച് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി. സംസ്ഥാനത്തെ കൊവിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ സുധാകറാണ് കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കളിച്ചത്.
/sathyam/media/post_attachments/AteEJjZUeIGxuvuWyzoL.jpg)
ഇദ്ദേഹം തന്നെ ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. സംസ്ഥാനത്തെ കൊവിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ സുധാകര്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന് ശിവകുമാര്‍ വിമര്‍ശിച്ചു.
ലോകത്ത് എല്ലാവരും വലിയ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോവുമ്ബോള്‍ കൊവിഡ് ചാര്‍ജുള്ള മന്ത്രി സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ചുകൊണ്ട് നിരുത്തരവാദിത്തപരമായി പെരുമാറുകയാണ്. ഇത് ധാര്‍മികതയെ ബാധിക്കുന്ന വിഷയമാണ്. മന്ത്രിസഭയില്‍ നിന്നും സുധാകര്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ സഭയില്‍ നിന്നും പുറത്താക്കണമെന്നും ശിവകുമാര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കര്‍ണാടകയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിയായ സുധാകര്‍ ഞായാറാഴ്ചയാണ് മക്കള്‍ക്കൊപ്പം പൂളില്‍ ചെലവഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റിനു വിമര്‍ശനങ്ങള്‍ വന്നതോടെ ചിത്രം ഡിലീറ്റ് ചെയ്തു. പിന്നാലെയാണ് ഡികെ ശിവകുമാര്‍ രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരില്‍ ഒരാളാണ് കെ സുധാകര്‍.