കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെതിരെ ഡല്‍ഹിയില്‍ ഡി.എം.കെയുടെ പ്രതിഷേധം ; നേതാക്കളെ വിട്ടയക്കണമെന്നും ആവശ്യം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 19, 2019

ഡല്‍ഹി : കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെതിരെ ഡല്‍ഹിയില്‍ ഡി.എം.കെയുടെ പ്രതിഷേധം. ആഗസ്റ്റ് 22 നാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്. ജന്തര്‍മന്ദിര്‍ നിന്ന് രാവിലെ 11 മണിക്ക് പ്രകടനം ആരംഭിക്കും. ഡി.എം.കെ എം.പിമാരും മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാരും നേതാക്കളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കശ്മീരില്‍ കരുതല്‍ തടങ്കലില്‍ വെച്ചിരുന്ന നേതാക്കളെ എത്രയും പെട്ടെന്ന് മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് പ്രതിഷേധം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ നേരത്തെയും ഡി.എം.കെ രംഗത്തെത്തിയിരുന്നു.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതാണെന്നായിരുന്നു ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കിയത്.

×