Advertisment

ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവല്ലെന്ന് തെളിഞ്ഞു, പോക്‌സോ കേസില്‍ 24കാരനെ വെറുതെവിട്ടു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പോക്‌സോ കേസില്‍ 24കാരനെ വെറുതെവിട്ടു. 2016ലാണ് കേസിനാസ്പദമായ സംഭവം.

Advertisment

publive-image

ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ പിതാവ് പ്രതിയല്ലാത്തതിനാലും കുറ്റാരോപിതമുമേലുള്ള കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായി ഏഴ് മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം മാതാപിതാക്കൾക്ക് അറിയാമായിരുന്നെന്നും കോടതി വ്യക്തമാക്കി.

പ്രതിക്ക് പെൺകുട്ടിയുമായി ബന്ധമില്ലായിരുന്നെന്നും കുടുക്കിയതാണെന്നുമാണ് പ്രതിഭാ​ഗം വാദിച്ചത്. പെൺകുട്ടി ​ഗർഭിണിയാണെന്ന സംശയത്തെ തുടർന്ന് മാതാവാണ് പൊലീസിൽ പരാതി നൽകിയത്. തുടർച്ചയായ ചോദ്യം ചെയ്യലിൽ പെൺകുട്ടി യുവാവിന്റെ പേര് പറഞ്ഞു.

മൂന്ന് വർഷമായി അടുപ്പത്തിലാണെന്നും പെൺകുട്ടി വ്യക്തമാക്കി. തുടർന്ന് 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷം പെൺകുട്ടി പെൺകുഞ്ഞിന് ജന്മം നൽകി.

Advertisment