മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കരുതേ !! അപകടം ഏതുനിമിഷവും!

ഹെല്‍ത്ത് ഡസ്ക്
Friday, June 29, 2018

Image result for മഴക്കാല food
മഴക്കാലം രോഗങ്ങളുടെയും കാലമാണ്. അതിനാൽത്തന്നെ നമ്മുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ ഭക്ഷണ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജോലിക്കു പോകുന്നവര്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നു. ഇത്തരം ശീലം ഉള്ളവര്‍ക്കാണ് പ്രധാന പ്രശ്‌നങ്ങള്‍. നിങ്ങള്‍ മഴക്കാലത്ത് കുറച്ച് കരുതലോടെ നീങ്ങേണ്ടതുണ്ട്. മഴക്കാലത്ത് പിടിപെടാത്ത രോഗങ്ങളില്ല. മിക്കവര്‍ക്കും ഭക്ഷണത്തില്‍ നിന്നും രോഗങ്ങള്‍ പിടിപെടാം. മഴക്കാലത്ത് നിങ്ങള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ.

Image result for മഴക്കാല food

മത്സ്യം, ചെമ്മീന്‍, ഞണ്ട് മുതലായ കടല്‍ വിഭവങ്ങള്‍ ഒഴിവാക്കുക. ഇവ കഴിക്കുന്നത് വയറിലെ അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്നു.
ദഹിക്കാന്‍ പ്രയാസമുള്ള മാംസമാണ് ചുവന്ന മാംസത്തില്‍ പെടുന്ന ബീഫ്, മട്ടന്‍ മുതലായവ. ഇവ ഈ കാലാവസ്ഥയില്‍ കഴിക്കുന്നത് ഒഴിവാക്കുക.
ഈ സമയത്ത് വെള്ളച്ചോറ് കൂടുതല്‍ കഴിക്കുന്നത് നീര്‍ക്കെട്ടിനും മഹോദരത്തിനുമെല്ലാം കാരണമാകുന്നു. ചുവന്ന അരി അല്ലെങ്കില്‍ കുത്തരിയുടെ ചോറ് കഴിക്കുന്നതാണ് ഉത്തമം.
പുറത്തുനിന്നുള്ള ജ്യൂസ് വാങ്ങി കഴിക്കാതിരിക്കുക. ഈ സമയങ്ങളില്‍ പല രോഗങ്ങളും ഇതുവഴി ഉണ്ടാകാം.

Image result for മഴക്കാല food

ഇലക്കറികള്‍ ചേര്‍ത്ത ഭക്ഷണം കഴിക്കണം. ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവ ഇതില്‍ ഒഴിവാക്കാം.
മുറിച്ചുവെച്ച പളങ്ങള്‍ കുറേസമയം കഴിഞ്ഞ് കഴിക്കാതിരിക്കുക. സോഡ, കോള തുടങ്ങിയ പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.
പൊതുവെ ദഹനശക്‌തി കുറയുന്ന സമയമായതിനാൽ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളിൽനിന്നു രക്ഷ തരുന്നതിനും ഒട്ടേറെ ഔഷധക്കൂട്ടുകളടങ്ങിയ കർക്കടക കഞ്ഞി ഉത്തമമാണ്. അരിയാറ്, ചെറുപയർ, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞൾ, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്പൂ, തക്കോലം, നറുനീണ്ടി (നന്നാറി), ഓരില, മൂവില, അടപതിയൻ, നിലപ്പന, വയൽചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ, ചങ്ങലവരണ്ട തുടങ്ങിയവ ഔഷധങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായത്തിലാണ് കഞ്ഞി തയാറാക്കുന്നത്.

Image result for മഴക്കാല food

കഷായം അരിച്ചെടുത്ത് അതിൽ നവര അരി വേവിച്ചെടുത്ത് പശുവിൻ പാലിലോ ആട്ടിൻ പാലിലോ തേങ്ങാപ്പാലിലോ ചേർത്ത് കഴിക്കാം. നവര അരി ഇല്ലെങ്കിൽ പഴയ നെല്ലിന്റെ തവിടു കളയാത്ത മട്ടപ്പച്ചരി ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരവും കഴിക്കാം.

Image result for മഴക്കാല

കർക്കിടകത്തിൽ ശീലിക്കേണ്ട മറ്റ് ആഹാരമുറകൾ:

പഴകിയ അരി കൊണ്ടുള്ള ആഹാരം കഴിക്കുക.
∙ മാംസരസം (സൂപ്പ്) ഉപയോഗിക്കുക.
∙ ചെറുപയർ കൊണ്ടുള്ള സൂപ്പ് കഴിക്കുക.
∙ നാട്ടിൽ കിട്ടുന്ന പത്ത് ഇലക്കറികൾ കഴിക്കുക.
∙ ആയാസമുള്ള ജോലികൾ ഒഴിവാക്കുക.
∙ മധുര രസം, എരിവ് എന്നിവ ഒഴിവാക്കാം.
∙ തൈര് ഒഴിവാക്കാം. മോര് ധാരാളമായി ഉപയോഗിക്കാം.
∙ കുളിക്കുന്നതിനു മുൻപ് ധന്വന്തരം, ബലാശ്വഗന്ധാദി തൈലങ്ങൾ ദേഹത്തു പുരട്ടാം.
∙ മൽസ്യം മാംസം, മുട്ട എന്നിവയൊക്കെ ഒഴിവാക്കണം.
∙ പകലുറക്കം, വ്യായാമം എന്നിവ കുറയ്ക്കണം.
∙ മദ്യം, പുകവലി, മറ്റ് ലഹരി പദാർഥങ്ങൾ എന്നിവ വർജിക്കണം

×