/sathyam/media/post_attachments/Xfbtz6ZeXEgXVuEwwzUh.jpg)
ജമ്മുവിലെ കോവിഡ് കെയര്‍ സെന്ററില്‍ രോഗികള്‍ക്കൊപ്പം പി.പി.ഇ കിറ്റ് ധരിച്ച് യോഗ അഭ്യസിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രത്തിനെതിരെ ഡോക്ടറുടെ കുറിപ്പ്.
ഇങ്ങനൊക്കെ കോപ്രായം കാണിച്ചിട്ട് ആരോഗ്യപ്രവര്‍ത്തകര്‍ എന്നെഴുതി വെക്കരുതെന്ന് ഡോക്ടര്‍ ഡോ. ജിനേഷ് പി.എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇതിനോടകം നിരവധി പേര്‍ ഫോട്ടോയ്‌ക്കെതിരെ രം?ഗത്തെത്തി. മാതൃഭൂമിയാലാണ് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാ?ഗമായി പി.പി.ഇ കിറ്റ് ധരിച്ച് യോഗചെയ്യുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചത്.
കോവിഡ് രോഗികളോടൊപ്പം മാസ്‌കും താഴ്ത്തി മൂക്കിലൂടെ കൊറോണ വൈറസിനെ വലിച്ചുകയറ്റുന്നതിനാണോ പ്രാണായാമം എന്നു വിളിക്കുന്നത് തുടങ്ങി നിരവധി കമ്മന്റുകളാണ് വരുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
എന്തൊരു കോപ്രായമാണ് സജീ ഇതൊക്കെ???
മനുഷ്യരുടെ സാമാന്യബോധത്തെ ഇങ്ങനെ വെല്ലുവിളിക്കരുത്.
ഇങ്ങനൊക്കെ കോപ്രായം കാണിച്ചിട്ട് ആരോഗ്യപ്രവര്‍ത്തകര്‍ എന്നെഴുതി വെക്കരുത്, പ്ലീസ്. അത്രയെങ്കിലും മര്യാദ കാട്ടണം.