യുകെയില്‍ കടലില്‍ നീന്താനിറങ്ങിയ പ്രവാസി മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു

ന്യൂസ് ബ്യൂറോ, യു കെ
Tuesday, March 2, 2021

ലണ്ടന്‍: ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം ഉണ്ടായത്. കടലില്‍ നീന്താനിറങ്ങിയ രാകേഷ് തിരയിലും ചുഴിയിലും പെടുകയായിരുന്നെന്നാണ് വിവരം.

റേഡിയോളജിസ്റ്റായ രാകേഷ് ആറുമാസം മുമ്പാണ് ദുബൈയില്‍ നിന്ന് ബ്രിട്ടനിലെത്തിയത്. ുബായിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റലിൽ അടക്കം ഡോ.രാകേഷ് സേവനം ചെയ്തിട്ടുണ്ട്. ഭാര്യ ഷാരോൺ രാകേഷും ഡോക്ടറാണ്.

×