സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ; നിയമസഭയ്ക്ക് പുറത്തുള്ള നേതാക്കളുടെ  പ്രസ്താവന ഗൗരവമായി കാണേണ്ടതില്ലെന്ന് ഇ.പി ജയരാജന്‍ 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, November 19, 2019

തിരുവനന്തപുരം : സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. സഭയ്ക്ക് പുറത്തുളള നേതാക്കളുടെ പ്രസ്താവന ഗൗരവമായി കാണേണ്ടതില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി.

സിപിഎം മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയെന്ന് മുസ്‌ലിം ലീഗ്. മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് വ്യക്തമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദികൾ എന്ന പ്രയോഗം തന്നെ ശരിയല്ലെന്ന് എംകെ മുനീര്‍ പറഞ്ഞു.

 

×