ഡോളര്‍ കടത്ത് കേസ്: കസ്റ്റംസിന്റേത് ഗുരുതരമായ ആക്ഷേപമെന്ന് ഉമ്മന്‍ചാണ്ടി; 164 പ്രകാരമുള്ള ഒരു മൊഴി എങ്ങനെയാണ് ഇത്രയും ദിവസമായിട്ട് പുറത്തു വരാതിരുന്നത് ? അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്നും മുന്‍മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 5, 2021

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിന്റേത് ഗുരുതര ആക്ഷേപമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ മുമ്പൊരിക്കലും കേള്‍ക്കാത്ത തരം ആരോപണങ്ങളാണ് ഉള്ളതെന്നും സംഭവത്തില്‍ അടിയന്തിര നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

164 പ്രകാരമുള്ള ഒരു മൊഴി എങ്ങനെയാണ് ഇത്രയും ദിവസമായിട്ടും പുറത്ത് വരാതിരുന്നതെന്നാണ് ഉമ്മൻചാണ്ടി ചോദിക്കുന്നത്. രണ്ട് മാസം കഴിഞ്ഞാണ് ഈ മൊഴി പുറത്ത് വരുന്നതെന്നും ഇത്രയും കാലം ഇതിൽ നടപടി എടുക്കാതിരുന്നതെന്ന് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

×