ഡോളര്‍ കടത്തു കേസില്‍ സ്വപ്ന നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ ഉന്നതരെ ചോദ്യം ചെയ്‌തേക്കും

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, March 8, 2021

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ സ്വപ്ന നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ ഉന്നതരെ ചോദ്യം ചെയ്‌തേക്കും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ കസ്റ്റംസ് പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ പരാമര്‍ശിക്കപ്പെട്ടവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണു കസ്റ്റംസ്.

ഇതില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതരും മക്കളും ഉള്‍പെടുമെന്നും ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തയാറെടുക്കുന്നതായും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തു. മുഖ്യമന്ത്രി, സ്പീക്കര്‍, 3 മന്ത്രിമാര്‍ എന്നിവര്‍ക്കു ഡോളര്‍ കടത്തില്‍ ബന്ധമുണ്ടെന്നാണു പത്രികയില്‍ പറഞ്ഞിരിക്കുന്നത്.

അതെ സമയം, കസ്റ്റംസ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ നല്‍കിയ പത്രികയിലെ വെളിപ്പെടുത്തലുകള്‍ വിവാദം സൃഷ്ടിച്ചുവെങ്കിലും ഉന്നതരിടപെട്ടുവെന്നു പറയുന്ന ഡോളര്‍ കടത്തില്‍ ഇതുവരെ ഒക്കറന്‍സ് റിപ്പോര്‍ട്ട് പോലും കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചിട്ടില്ല.

×