ഡോളര്‍ കടത്തുകേസില്‍ എം. ശിവശങ്കര്‍ ഫെബ്രുവരി ഒമ്പത്​ വരെ റിമാന്‍ഡില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 27, 2021

കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഫെബ്രുവരി ഒമ്പത്​ വരെ റിമാന്‍ഡില്‍.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ്​ ഉത്തരവ്​. ഫെബ്രുവരി ഒമ്പത്​ വരെയാണ്​ ശിവശങ്കറിന്‍റെ റിമാന്‍ഡ്​ കാലാവധി. ഫെബ്രുവരി ഒന്നിന്​ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

നേരത്തെ നയതന്ത്ര പാഴ്​സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്​ കസ്റ്റംസ്​ രജിസ്റ്റര്‍ ചെയ്​ത കള്ളക്കടത്തു കേസിലും എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ രജിസ്റ്റര്‍ ചെയ്​ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ശിവശങ്കറിന്​ ജാമ്യം ലഭിച്ചിരുന്നു.ഇ.ഡി കേസില്‍ അറസ്റ്റിലായി 89 ദിവസം പിന്നിടുമ്പോഴാണ്​ ശിവശങ്കറിന്​ ജാമ്യം ലഭിക്കുന്നത്​.

×