ആഭ്യന്തര വിമാനങ്ങളില്‍ കേരളത്തില്‍ എത്തുന്നവര്‍ക്കും വീട്ടില്‍ രണ്ടാഴ്ച ക്വാറന്റീന്‍. കേരളം രക്ഷപ്പെടാന്‍ ഇതനിവാര്യമെന്ന് ആരോഗ്യമന്ത്രി

New Update

publive-image

തിരുവനന്തപുരം∙ ആഭ്യന്തര വിമാനങ്ങളിലെത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം എന്നായിരുന്നു കേന്ദ്ര നിലപാട്.

Advertisment

ആഭ്യന്തര വിമാനങ്ങളിലെത്തുന്നവർക്ക് വീട്ടിൽ രണ്ടാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് അറിയിച്ചത് . കോവിഡ് റെഡ്സോണുകളിൽ നിന്നെത്തുന്നവരുടെ പരിശോധനയും കൂട്ടും. കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റീന്‍ വേണമെന്നും മന്ത്രി പറഞ്ഞു.

വരുന്ന ആളുകളിൽ നിന്ന് രോഗവ്യാപനം തടയുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയാൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥ വരും. ഇന്നലെ മരിച്ചയാളുടെ ഒപ്പം വന്നവർ നിരീക്ഷണത്തിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

latest
Advertisment