/sathyam/media/post_attachments/ZfufFEyQleQk3lIgw8vL.jpg)
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ട്വിസ്റ്റ്. തുടക്കത്തിൽ ട്രംപിന് ലീഡ് ഉണ്ടായിരുന്ന മിഷിഗണിലും വിസ്കോൻസിനിലും ഇപ്പോൾ ബൈഡനാണ് ലീഡ് ചെയ്യുന്നത്. നേരിയ വോട്ടുകൾക്കാണെങ്കിലും ഇത് ബൈഡന്റെ മുന്നേറ്റമായി വിലയിരുത്തുന്നു. തനിക്ക് വ്യക്തമായ മുന്നേറ്റമുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ലീഡ് നില മാറിയത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ട്രംപും രംഗത്തെത്തി.
നിർണായകമായ സ്വിങ് സ്റ്റേറ്റായ മിഷിഗൺ, നൊവാഡ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ജോ ബൈഡൻ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് ലീഡ് നിലയിലെ മാറ്റങ്ങളിൽ ആരോപണവുമായി ട്രംപ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിൽ തട്ടിപ്പുണ്ടായിട്ടുണ്ടെന്ന് ആരോപണത്തിന് പുറമേ തപാൽ വേട്ട് എണ്ണുന്നതിനെയും ട്രംപ് എതിർത്തു.
ജോർജിയയിലും നോർത്ത് കാരലിനയിലും ട്രംപാണ് മുന്നിട്ടു നിൽക്കുന്നത്. ഇവിടെ വോട്ടെണ്ണൽ തുടരുകയാണ്. ഇതിലേതെങ്കിലും ഒരു സ്റ്റേറ്റിൽ ബൈഡൻ ജയിച്ചാൽ ട്രംപിന്റെ സാധ്യതകൾക്കു മങ്ങലേൽക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us