ഇമ്പീച്മെന്റ്  ആർട്ടിക്കിൾ രണ്ടും  യു എസ് സെനറ്റിൽ പരാജയപ്പെട്ടു. ട്രംപ് കുറ്റവിമുക്തൻ.

New Update
വാഷിങ്ടൺ ഡി സി - പ്രസിഡന്റ്  ട്രംപിനെ ഇ പീച് ചെയ്യുന്നതിന് യു എസ് സെനറ്റിൽ ഡെമോ ക്രാറ്റിക്‌ പാർട്ടി അവതരിപ്പിച്ച രണ്ടു ആർട്ടിക്കിൾസും  യു എസ് സെനറ്റിൽ പ്രതീക്ഷിച്ചതുപോലെ  പരാജയപെട്ടു.ഇതോടെ ട്രമ്പ് പൂർണമായും കുറ്റവിമുക്തനാക്കപ്പെട്ടു .യു എസ് ചരിത്രത്തിൽ ഇതിനു മുന്‍പ് ഇമ്പീച്ച് ചെയ്യപ്പെട്ട പ്രസിഡന്റുമാരായ  ആന്‍ഡ്രൂ ജോണ്‍സന്‍, ബില്‍ ക്ലിന്റണ്‍ എന്നിവരും സെനറ്റിലെ കുറ്റവിചാരണയില്‍ മോചിതരാകുകയായിരുന്നു.
Advertisment
publive-image
ഒക്ലഹോമയിൽ നിന്നുള്ള രണ്ടു ഡെമോക്രാറ്റിക്‌ അംഗങ്ങൾ (ജെയിംസ് ലങ്കഫോർഡ് ,ജിം ഇൻ ഹോൾ ) ട്രംപിനെ കുറ്റവിമുക്തനാകുന്നതിനനുകൂലമായി വോട് ചെയ്തപ്പോൾ ,റിപ്പബ്ലിക്കൻ പാർട്ടിയിലെ എക അംഗം മീറ്ററോമ്‌നി ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപി ക്കുന്ന ആർട്ടി ക്കിൾ ഒന്നിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി .
publive-image
ആർട്ടികൾ ഒന്നിന് അനുകൂലിച്ചു  52വോട്ടു ലഭിച്ചപ്പോൾ എതിർത്ത 48 വോട്ടുകൾ ലഭിച്ചു .ആർട്ടി ക്കിൾ രണ്ടു (ഒബ്സ്ട്രക്ക്ഷൻ ഓഫ് കോൺഗ്രസ്  )  47  നെതിരെ 53  വോട്ടുകളോടെയാണ് പരാജയ പ്പെട്ടത് . റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ചരിത്രത്തിൽ ആദ്യമായാണ് ഒരു സെനറ്റർ (മീറ്ററോമ്‌നി )ഇപീച്ച്മെന്റിനു അനുകൂലമായി വോട്ടു രേഖപ്പെടുത്തുന്നത്. .
publive-image
അമേരിക്കൻ രാഷ്ട്രീയത്തിൽ കുറെ നാളുകളായി ഉരുണ്ട് കൂടിയിരുന്ന കാര്മേഘങ്ങൾ പെയ്തൊ ഴിഞ്ഞ ദിവസമായിരുന്നു ബുധനാഴ്ച  .ട്രംപിനെ അധികാരത്തിൽ നിന്നും നിഷ്കാസിതനാക്കാൻ ഡെമോററ്റുകൾ നടത്തി വന്നിരുന്ന നാടകത്തിനു ഇതോടെ  തിരശീല വീണു .നവംബറിൽ നടക്കുന്ന  പൊതു  തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടെ ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിനുള്ള സാഹചര്യമാണ് ഊരിതിരിഞ്ഞിരിക്കുന്നത്
publive-image
Advertisment