New Update
/sathyam/media/post_attachments/bZtl4AEsjMVCYHf24yIJ.jpg)
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത പരിചാരകന് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തിലെ അംഗത്തിനാണ് കൊവിഡ് ബാധിച്ചത്. ട്രംപിന്റെ സ്വകാര്യ പരിചാരകരില്‍ ഒരാളാണ് ഇയാള്‍.
Advertisment
വൈറ്റ് ഹൗസില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വ്യക്തമായി പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരില്‍ ഏതാനും പേര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1289105 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. പുതുതായി 26013 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1993 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 76792 ആയി ഉയര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us