New Update
/sathyam/media/post_attachments/1HP2XdlVitrRHC4lqU0F.jpg)
വാഷിങ്ടണ്‍: കാപ്പിറ്റോള്‍ ആക്രമണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അക്രമത്തിന് താന്‍ അനുനായികളെ പ്രേരിപ്പിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം കൂടുതല്‍ അക്രമങ്ങള്‍ക്ക് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
Advertisment
തനിക്കെതിരെ വര്‍ഷങ്ങളായി നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇംപീച്ച്‌മെന്റ് തട്ടിപ്പെന്നും ട്രംപ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഇതു കടുത്ത വിദ്വേഷത്തിനും വിഭജനത്തിനും ഇടയാക്കുന്നുണ്ട്. നിര്‍ണായകമായ ഈ സമയത്ത് ഇത്തരം നീക്കങ്ങള്‍ അമേരിക്കയ്ക്കു കൂടുതല്‍ അപകടകരമാകുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us