സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡനം; ഗര്‍ഭിണി ജീവനൊടുക്കി... ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു

New Update

ഹൈദരാബാദ് : ഹൈദരാബാദില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണി ജീവനൊടുക്കി. സൗമ്യ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ സ്ത്രീധന പീഡനത്തിന് ഭര്‍ത്താവ് ശിവ കുമാറിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

Advertisment

publive-image

ഈ വര്‍ഷം മേയിലാണ് സൗമ്യയും ശിവകുമാറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് പിറ്റേദിവസം മുതല്‍ ഇയാള്‍ സ്ത്രീധനത്തിന്‍റെ പേരില്‍ സൗമ്യയെ ഉപദ്രവിക്കുമായിരുന്നു. ഇയാളുടെ അമ്മയും സൗമ്യയെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു.

വിവാഹ സമയത്ത് തന്നെ ശിവകുമാര്‍ സ്വത്ത് ആവശ്യപ്പെടുകയും ചേരിയില്‍ ഉള്ള വീട് സൗമ്യയുടെ മാതാപിതാക്കള്‍ എഴുതികൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹ ശേഷം ശിവകുമാര്‍ കൂടുതല്‍ സ്വത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നതായി സൗമ്യയുടെ ബന്ധു വിജയ് പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മാതാപിതാക്കള്‍ക്കൊപ്പമാണ് സൗമ്യ താമസിച്ച്‌ വന്നിരുന്നത് മരിക്കുമ്പോള്‍ സൗമ്യ നാല് മാസം ഗര്‍ഭണിയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം ശിവ കുമാറിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

DOWERY HARAZ CASE
Advertisment