ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതോടെ സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ തുടങ്ങി; മുപ്പത് പവനെങ്കിലും കുറ‌ഞ്ഞത് നൽകണമെന്നാവശ്യപ്പെട്ട് കുത്തുവാക്കുകളും ചീത്തവിളിയും തുടങ്ങി; നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പലവതണ പറഞ്ഞിട്ടും തയ്യാറായില്ല; ഒടുവില്‍ ഭര്‍ത്താവ് വീട്ടില്‍ നിന്ന് തല്ലിപ്പുറത്താക്കി; പരാതിയുമായി യുവതി രംഗത്ത്‌

New Update

കാസർകോട്; സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി ഇരുപത്തേഴുകാരി രംഗത്ത്‌. രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിച്ചുവെന്നും ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്ന് തല്ലിപുറത്താക്കിയെന്നും യുവതി പറയുന്നു. കാസർകോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Advertisment

publive-image

18ാം വയസിലാണ് റസീനയും ഷാക്കിറും വിവാഹിതരാവുന്നത്. എന്നാൽ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതോടെ സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ തുടങ്ങി. മുപ്പത് പവനെങ്കിലും കുറ‌ഞ്ഞത് നൽകണമെന്നാവശ്യപ്പെട്ട് ആദ്യം കുത്തുവാക്കുകളും ചീത്തവിളിയും തുടങ്ങിയത് ഭർതൃമാതാവാണ്. പിന്നീട് ഭർത്താവും സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദിക്കാൻ തുടങ്ങി.

മൂന്ന് വര്‍ഷം മുമ്പ് സ്ത്രീധന പീഡനം ആരോപിച്ച് റസീന പെലീസില്‍ പരാതി നല്‍കിയിരുന്നു. ഇനി പ്രശ്നങ്ങളുണ്ടാവില്ലെന്നും ഭാര്യയേയും കുഞ്ഞിനെയും നന്നായി നോക്കാമെന്നും ഷാക്കിർ നൽകിയ ഉറപ്പിൽ റസീനയുടെ പരാതിയിലുണ്ടായിരുന്ന പൊലീസ് കേസ്  ഒത്തുതീർപ്പായി. പക്ഷെ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പലവതണ പറഞ്ഞിട്ടും ഷാക്കിർ തയ്യാറായില്ലെന്ന് റസീന പറയുന്നു.

ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയതോടെ രണ്ട് കുഞ്ഞുങ്ങളെ പോറ്റാൻ വഴിയില്ലാതെ ഗതികേടിലാണെന്നും റസീന പറയുന്നു. രോഗികളായ അച്ഛനും അമ്മയുമുൾപ്പെടെ റസീനയുടെ വീട്ടിലാർക്കും വരുമാനമില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഷാക്കിറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റസീന.

dowry case
Advertisment