പ്രതീക്ഷ ഇല്ലാണ്ടാകുന്നിടത്താണ് സജ്ജനാരെ പോലെയുള്ള പോലീസുദ്യോഗസ്ഥർക്കു കൈയടി കിട്ടുന്നത് ;   പ്രതികളായ നാലു പേരും കൊല്ലപ്പെട്ടപ്പോൾ മനുഷ്യാവകാശമെന്നു പറഞ്ഞു കുറെ പേരും ;  ജീവിക്കാനുള്ള ഒരു പെൺകുട്ടിയുടെ അവകാശത്തെ അതിക്രൂരമായി കൊലപ്പെടുത്തി ഇല്ലാണ്ടാക്കുന്നതും മനുഷ്യാവകാശ ലംഘനത്തിൽ ഉൾപ്പെടില്ലേ ?; യുവ അധ്യാപിക എഴുതുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, December 7, 2019

തിരുവനന്തപുരം : യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയ ഹൈദരാബാദ് പൊലീസിനെ അഭിനന്ദിച്ചും പ്രതികളെ കൊലപ്പെടുത്തിയതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയും യുവ അധ്യാപികയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഡോ. അനുജ ജോസഫാണ് തന്റെ നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഡോ. അനൂജയുടെ കുറിപ്പ് ഇങ്ങനെ

അയ്യോ ഹൈദ്രാബാദിലെ നാലു പാവങ്ങളെ ഉറക്കത്തിൽ പോലീസ് കൊലപ്പെടുത്തിയെന്നും പറഞ്ഞു കഴിഞ്ഞ ദിവസം നിലവിളിച്ച ആൾക്കാരെവിടെ.

നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരു വക്കീൽ കുടുംബത്തിലെ അംഗമാണ് ഞാൻ.
പക്ഷെ ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ക്രൂരതകൾക്ക് അർഹിച്ച ശിക്ഷ നല്കാൻ നമ്മുടെ നിയമത്തിനു കഴിയുന്നുണ്ടോയെന്ന സംശയം മാത്രം.

ഹിംസ യെ ഹിംസ കൊണ്ട് നേരിടണമെന്ന ചിന്തയൊന്നും എന്നെപോലെ സാധാരണ ഗതിയിൽ ചിന്തിക്കുന്നവർക്ക് ഉണ്ടാകില്ല.അതെ സമയം,ഈ സമൂഹത്തിൽ കുറ്റകൃത്യം ആവർത്തിക്കപ്പെടരുത് എന്ന ആഗ്രഹമുണ്ട് താനും .

അതിനു നിയമത്തിൻറെ ശക്തമായ ഇടപെടൽ പ്രതീക്ഷിക്കുന്നു.ആ
പ്രതീക്ഷ ഇല്ലാണ്ടാകുന്നിടത്താണ് സജ്ജനാരെ പോലെയുള്ള പോലീസുദ്യോഗസ്ഥർക്കു കൈയടി കിട്ടുന്നത്.

കഴിഞ്ഞ ദിവസം പ്രതികളായ നാലു പേരും കൊല്ലപ്പെട്ടപ്പോൾ മനുഷ്യാവകാശമെന്നു പറഞ്ഞു കുറെ പേരും.

ജീവിക്കാനുള്ള ഒരു പെൺകുട്ടിയുടെ അവകാശത്തെ, അതിക്രൂരമായി കൊലപ്പെടുത്തി ഇല്ലാണ്ടാക്കുമ്പോഴും മനുഷ്യാവകാശ ലംഘനത്തിൽ ഉൾപ്പെടില്ലേയെന്നും എനിക്കൊരു സംശയം.

അതിനു നിയമം കൈയിലെടുക്കരുതെന്നു നിങ്ങൾ പറയും,എന്നാൽ നിയമം കൊണ്ട് അർഹിച്ച ശിക്ഷ കൊടുത്ത ഏതു കേസുണ്ടിവിടെ.

ഇന്നിതാ ഉന്നാവിലെ പെൺകുട്ടിയെ പ്രതികൾ തന്നെ കൊലപ്പെടുത്തി. ഇവരെ നാളെ ഹൈദ്രാബാദിലെ കൂട്ടു കൊലപ്പെടുത്തിയാലും സപ്പോർട്ട് പറയാൻ ആളുണ്ടാവും.

അമ്മയെ തല്ലിയാലും രണ്ടു പക്ഷം.ഈ സമൂഹത്തിൻറെ രീതിയാണത്.

നാളെ പെൺകുട്ടികൾക്ക് ഭീതിയില്ലാതെ നടക്കാൻ കഴിയുന്ന നിയമസംവിധാനം ഉറപ്പു വരുത്തുക.പെൺകുട്ടിക്കെന്നല്ല ആൺകുട്ടികൾക്കും ഇന്നു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

നിയമവും നീതി ന്യായ വ്യവസ്ഥകളും ജനനന്മക്കുതകണം.
ക്രമസമാധാനം ഉറപ്പുവരുത്തേണ്ടവർ തന്നെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ മാറണം.
ഇതൊന്നും നടപ്പിലാക്കാതിരിക്കുന്നിടത്തോളണം സജ്ജനാരെ പോലുള്ളവർക്ക് കൈയ്യടിക്കാനേ ഞങ്ങൾക്കു കഴിയുള്ളു.

എല്ലാവരിൽ നിന്നും വിഭിന്നമായി കാഴ്ചപ്പാടുമായി ഇറങ്ങിയിരിക്കുന്ന സുഹൃത്തുക്കളോടായി,
പ്രിയങ്ക റെഡ്ഢിയെന്ന പെൺകൊച്ചു ജീവന് വേണ്ടി കേണപേക്ഷിച്ചപ്പോൾ,ഇഞ്ചിഞ്ചായി ജീവനോടെ കത്തിയ ഉന്നാ വിലെ പെൺകുട്ടി,
എന്തിനു റെയിൽവേ ട്രാക്കിൽ സൗമ്യേ ടെ ജീവനെടുത്ത ഗോവിന്ദച്ചാമിയുൾപ്പെടെ അങ്ങനെ പ്രതികളായ പലരെയും നിങ്ങൾക്ക് ന്യായികരിക്കാൻ തോന്നും.

കാരണം ആ മരണപെട്ടവരൊന്നും നിങ്ങൾടെ ആരുമല്ലല്ലോ,നഷ്ടപെട്ടത് നിങ്ങൾക്കുമല്ല.ദയവു ചെയ്തു മനുഷ്യാവകാശം,ലംഘനം എന്നും പറഞ്ഞു ന്യായികരിക്കാൻ വരരുത്.അതൊക്കെ മനുഷ്യരായി ജീവിക്കുന്നവർക്കല്ലേ ബാധകം.അല്ലാത്തവർക്ക് വേണ്ടി നിങ്ങളാരും കരയരുത്.

×