തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ കുംഭ മേളയും തൃശ്ശൂർ പൂരവും പോലുള്ള പൊതുപരിപാടികൾ നടത്തുന്നതിനെതിരെ സംവിധായകൻ ഡോ ബിജു. ഈ സാഹചര്യത്തിലും ഇത്തരം പരിപാടികൾക്ക് അനുവാദം നൽകുന്ന ഭരണാധികാരികളും ഉത്സവപ്രേമികളുമാണ് യഥാർത്ഥ വൈറസുകളെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദേഹത്തിന്റെ പ്രതികരണം.
/sathyam/media/post_attachments/6H8QlUiGuZWy5PtJp595.jpg)
ഇലക്ഷൻ മാമാങ്കം കഴിഞ്ഞു… ഇനി…. അവിടെ കുംഭ മേള… ഇവിടെ തൃശൂർ പൂരം…. എന്തു മനോഹരമായ നാട്. ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്. ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ. കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം.
കുംഭ മേള ഉൾപ്പടെയുള്ള പൊതുപരിപാടികൾക്ക് എതിരെ പാർവതി തിരുവോത്ത്, രാം ഗോപാൽ വർമ്മ, ഹരീഷ് പേരടി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.