ദമാം : സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ കൊറോണ വാക്‌സിൻ സെന്ററിന്റെ പ്രവൃത്തി സമയം അർധ രാത്രി 12.30 വരെ ദീർഘിപ്പിച്ചതായി കിഴക്കൻ പ്രവിശ്യ ആരോഗ്യ വകുപ്പിനു കീഴിലെ കമാണ്ട് ആന്റ് കൺട്രോൾ സെന്റർ അറിയിച്ചു.
/sathyam/media/post_attachments/nTkOFAzM15kPlHcG4h4s.jpg)
കിഴക്കൻ പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ. ഇബ്രാഹിം അൽഅരീഫി
വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങളിലും വാക്‌സിൻ സെന്റർ പ്രവർത്തി ക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കിഴക്കൻ പ്രവിശ്യ വാക്‌സിൻ സെന്ററിൽ 40,000 ഡോസ് വാക്‌സിൻ കൂടി എത്തിയിട്ടുണ്ട്. വാക്‌സിൻ സെന്ററിന്റെ ശേഷി ഉയർത്തിവരികയാണ്ന്ന്‍ കമാണ്ട് ആന്റ് കൺട്രോൾ സെന്റർ വക്താക്കള്‍ പറഞ്ഞു'
കൂടുതല്‍ കോവിഡ് വാക്സിന്‍ എത്തുന്ന മുറക്ക് വൈകാതെ കിഴക്കൻ പ്രവിശ്യയിൽ കൂടുതൽ വാക്‌സിൻ സെന്ററുകൾ തുറക്കും. അൽഹസയിലും ദമാം പ്രിൻസ് മുഹമ്മദ് ആശുപത്രിയിലും വാക്‌സിൻ സെന്ററുകൾ തുറന്നേക്കുമെന്നും കിഴക്കൻ പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ. ഇബ്രാഹിം അൽഅരീഫി പറഞ്ഞു.
ദിവസേന 12,000 ഓളം പേരെ സ്വീകരിക്കാൻ കഴിയും വിധം സെന്ററിന്റെ ശേഷി വൈകാതെ ഉയർത്തുമെന്നും വാക്സിന്‍ നല്‍കിതുടങ്ങിയ ആദ്യ ദിവസമായ ബുധനാഴ്ച ആയിരം പേർക്കും രണ്ടാം ദിവസമായ വ്യാഴാഴ്ച 2,500 പേർക്കുമാണ് കിഴക്കൻ പ്രവിശ്യയിൽ വാക്‌സിൻ നൽകിയെന്നും . കിഴക്കൻ പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി പറഞ്ഞു. \
ദഹ്‌റാൻ എക്‌സിബിഷൻ സെന്ററിലാണ് കിഴക്കൻ പ്രവിശ്യയിൽ കൊറോണ വാക്‌സിൻ സെന്റർ തുറന്നിരിക്കുന്നത്. റിയാദിനും ജിദ്ദക്കും ശേഷം സൗദിയിലെ മൂന്നാമത്തെ വാക്‌സിൻ സെന്ററാണിത്. നിലവിൽ 240 ആരോഗ്യ പ്രവർത്തകർ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സൗദിയുടെ മറ്റു മേഖലയില്‍ വാക്സിന്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്ജിതപെടുത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us