ലണ്ടനില്‍ കോവിഡ് ബാധിച്ച് 56കാരിയായ മലയാളി ഡോക്ടര്‍ മരിച്ചു; മരിച്ചത് പത്തനംതിട്ട റാന്നി സ്വദേശിനിയായ ഡോക്ടര്‍ പൂര്‍ണിമ നായര്‍; ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി

New Update

ലണ്ടൻ:ലണ്ടനിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായർ(56)ആണ് മരിച്ചത്. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡോ. പൂർണിമ. കഴിഞ്ഞ മൂന്നാഴ്ചയായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ചികിത്സ.

Advertisment

publive-image

ഇതോടെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി. ബിഷപ്പ് ഓക്‌ലാൻഡിലെ സ്റ്റേഷൻ ബി മെഡിക്കൽ സെന്‍ററിലെ ജനറൽ പ്രാക്ടീഷണറായിരുന്നു ഡോ. പൂർണിമ. സന്ദർലാൻഡ് റോയൽ ഹോസ്‌പിറ്റൽ സീനിയർ സർജൻ ഡോ. ബാലാപുരിയാണ് ഭർത്താവ്. ഏകമകൻ വരുൺ. പത്തനംതിട്ടയിൽ നിന്ന് വ‌ർഷങ്ങൾക്ക് മുമ്പ് ഡൽഹിയിലെത്തി അവിടെ സ്ഥിരതാമസമാക്കിയവരാണ്‌ ഇവരുടെ കുടുംബം.കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ ഡോ. പൂർണിമയുൾപ്പടെ പത്ത് ആരോഗ്യപ്രവർത്തകരാണ് മരിച്ചത്.

covid 19 covid death corona death
Advertisment