റിയാദ്: നമ്മുടെ വീടുകളിൽ സാധാരണ അവഗണിക്കപ്പെടുന്ന രണ്ട് ഇടങ്ങളാണ് ടോയ് ലെറ്റും, അടുക്കളയും, എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധയും ശുചിത്വ പരിചരണവും വേണ്ടത് അവിടെയാണെന്നും ആരോഗ്യപരമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യം ശുചിത്വമാണെന്നും പ്രമുഖ പ്രവാസി വ്യവസായിയും പ്രവാസി ഭാരതിയ സമ്മാന്‍ പുരസ്ക്കാര ജേതാവുമായ ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ടോയ്ലെറ്റിനെ കുറിച്ച് ആരും പരസ്യമായി പറയാൻ മടിച്ച കാലത്താണ് ആ രംഗത്ത് പുതിയ കണ്ടെത്തലുകളിൽ നിക്ഷേപമിറക്കാൻ താൻ മുതിർന്നതെന്നും റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഡോ: സിദ്ദീഖ് അഹമ്മദ്
/sathyam/media/post_attachments/bWRJTD9VBdQme0ovp4mD.jpg)
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മീറ്റ് ദ പ്രസിൽ പ്രവാസി ഭാരതിയ സമ്മാന്‍ ജേതാവ് ഡോ: സിദ്ദീഖ് അഹമ്മദ് .
കേന്ദ്ര വിദേശകാര്യ വകുപ്പ് വര്‍ഷം തോറും കൊടുക്കുന്ന പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് ഈ വര്‍ഷം അർഹനായ അദ്ദേഹം പ്രവാസി ഭാരതീയ ദിവസമായ ജനുവരി 9 ശനിയാഴ്ച റിയാദിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിലും പങ്കെടുത്തിരുന്നു. അതിനു ശേഷമാണ് റിയാദ് മീഡിയ ഫോറം പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയത്.
'സാനിട്ടെഷൻ രംഗത്ത് തന്‍റെ നേതൃത്വത്തിൽ നടത്തിയ നൂതന സാേങ്കതിക വിദ്യയുടെ കണ്ടെത്തലും പ്രയോഗവത്കരണവുമാണ് പ്രവാസി ഭാരതീയന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിക്ക് തന്നെ തെരഞ്ഞെടുക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് മനസ്സിലായാതെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് ടോയ്ലറ്റ് എന്ന നൂതന സാനിട്ടെഷന്‍ പദ്ധതിയാണ് തന്‍റെ കമ്പനിയായ ഇറം ഗ്രൂപ്പ് അവതരിപ്പിച്ചത്.
/sathyam/media/post_attachments/aYWLrPKqcSH3JUQSbNWq.jpg)
ഡോ: സിദ്ദീഖ് അഹമ്മദ് .
ഇലക്ട്രോണിക് എന്നും ഇറം എന്നും അർഥമാക്കും വിധം ഇ - ടോയ്ലറ്റ് എന്ന ബ്രാൻഡ് നെയിമിലാണ് ടെക്നോളജി പുറത്തിറക്കിയത്. നിലമ്പൂർ സ്വദേശികളായ രണ്ട് യുവ സംരംഭകരാണ് ഈ ആശയം തന്‍റെ മുന്നിൽവെച്ചത്. ജനങ്ങളുടെ ആരോഗ്യപൂർണമായ ജീവിതത്തിൽ ശ്രദ്ധയുണ്ടായിരുന്ന തനിക്ക് അത് മികച്ച ആശയമായി തോന്നി. അങ്ങനെയാണ് അതിൽ പണം മുടക്കാൻ തയാറായതെന്ന് അദ്ദേഹം വിശദീകരിച്ചു.ഈ ആശയത്തിന്‍റെ ബൗദ്ധിക സ്വത്തവകാശം തന്‍റെ കമ്പനിക്ക് മാത്രമാണ്.
കച്ചവടമോ ലാഭമോ ലക്ഷ്യം വെച്ചായിരുന്നായിരുന്നില്ല തന്‍റെ ഓരോ പദ്ധതിയും സാമൂഹിക പ്രതിബദ്ധത ഒന്ന് മാത്രമായിരുന്നു പ്രചോദനം. ഇ- ടോയ്ലറ്റുമായി രംഗത്തുവരുേമ്പാൾ പലരും കളിയാക്കി. പക്ഷേ, പിന്നീട് കേന്ദ്ര സർക്കാർ തന്നെ ശൗചാലയം ഒരു പ്രധാന വിഷയമാക്കി അവതരിപ്പിക്കുന്നതാണ് ഇന്ത്യ കണ്ടത്തനിക്കതില്‍ അഭിമാനം ഉണ്ട്.
ജലോപയോഗം ഏഴിലൊന്നായി കുറക്കാമെന്നതാണ് ഇ - ടോയ്ലറ്റിന്‍റെ പ്രത്യേകത. ജലദൗർലഭ്യം അനുഭവപ്പെടുന്ന നാടുകളിൽ ഇത് വലിയ അനുഗ്രഹമാണ്. ജലോപയോഗം കുറക്കുന്നു എന്നത് മാത്രമല്ല, ശുദ്ധീകരിച്ച് പുനരുപയോഗം നടത്താൻ കഴിയുമെന്നതും ഈ നൂതന സാേങ്കതിക വിദ്യയുടെ പ്രത്യേകതയെന്നും അദ്ധേഹം ചൂണ്ടികാട്ടി..
/sathyam/media/post_attachments/U7zdllLPyhzP1fsOCN01.jpg)
മീറ്റ് ദ പ്രസ്
ഈ വർഷം വീടുകളിൽ ഘടിപ്പിക്കാവുന്ന രീതിയിലുള്ള ഇ-ടോയ്ലറ്റുകൾ വിപണിയിലിറക്കും. ചൈന ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽ ഇ-ടോയ്ലറ്റ് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പതിനാറ് രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന നാല്‍പതിലധികം കമ്പനികളാണ് ഡോ. സിദ്ദീഖ് അഹമ്മദിന്റെ ബിസിനസ് സാമ്രാജ്യം.
എണ്ണ-പ്രകൃതി വാതകം, ഊര്‍ജം, നിര്‍മാണം, ഉല്‍പ്പാദനം, ട്രാവല്‍ ആന്റ് ടൂറിസം, ആരോഗ്യം, വിവര സാങ്കേതികവിദ്യ, മാധ്യമം, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ വിജയം കണ്ടെത്തിയ പ്രതിഭയാണ്. ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ കൊയ്ത് മുന്നേറുമ്പോഴും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കു ന്നതില്‍ വലിയ പങ്കാണ് ഡോ: സിദ്ദീഖ് അഹമ്മദ് വഹിച്ചിട്ടുള്ളത്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആക്ടീവ് ഗള്‍ഫ് കമ്മിറ്റി അംഗമാണ്. മിഡില്‍ ഈസ്റ്റിലെ പെട്രോളിയം ക്ലബ് അംഗം, സൗദിയില്‍ 10 നിക്ഷേപക ലൈസന്‍സുള്ള മലയാളി എന്നിവയ്ക്ക് പുറമെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, അറബ് കൗണ്‍സില്‍ കോചെയര്‍, സൗദി ഇന്ത്യ ബിസിനസ് നെറ്റ്‌വര്‍ക്കിന്റെ കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. ഭാര്യ – നുഷൈബ, മക്കള്‍ – റിസ്‌വാന്‍, റിസാന, റിസ്‌വി.
തന്‍റെ വ്യക്തി - കുടുംബ ജീവിതത്തിനും വാണിജ്യ രംഗത്തും കോവിഡ് കാലം ഏറെ ഗുണം ചെയ്തതായും കോവിഡ് കാലത്ത് മുൻകാലങ്ങളിലെക്കാൾ കമ്പനികൾ ലാഭമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിലെ ഹയ്യാത്ത് റീജൻസി ഹോട്ടലിൽ നടന്ന മീറ്റ് ദ പ്രസിൽ മീഡിയ ഫോറം പ്രസിഡൻറ് സുലൈമാൻ ഊരകം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉബൈദ് എടവണ്ണ പൂച്ചെണ്ട് നൽകി. ജോയിൻറ് സെക്രട്ടറി ഹാരിസ് ചോല നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us