ഒരു ലോക്ക്ഡൗൺ നടപ്പിലാക്കിയാൽ അതിന്റെ ഫലം കാണിക്കാൻ രണ്ട് മൂന്ന് ദിവസമെടുക്കും; രോഗവ്യാപനം കുറക്കാൻ ദീർഘകാല ലോക്ക്ഡൗൺ മാത്രമാണ്​ പോംവഴിയെന്ന്​ ഡോ. ശ്യാം അഗർവാൾ

New Update

ഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം റെക്കോർഡുകൾ കടന്ന്​ മുന്നേറുന്നതിനിടെ രോഗവ്യാപനം കുറക്കാൻ ദീർഘകാല ലോക്ക്ഡൗൺ മാത്രമാണ്​ പോംവഴിയെന്ന്​ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോ. ശ്യാം അഗർവാൾ. ശനിയാഴ്ച്ച 2.34 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും 1,300 ൽ അധികം മരണങ്ങളും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡോക്ടറുടെ നിർദ്ദേശം.

Advertisment

publive-image

“കേസുകളുടെ എണ്ണം ഇരട്ടിയാകാൻ ഇപ്പോൾ നാലോ അഞ്ചോ ദിവസങ്ങൾ മാത്രമാണ് എടുക്കുന്നത്, അതിനാൽ ദീർഘകാല ലോക്ക്ഡൗൺ കൊണ്ടു മാത്രമേ വ്യാപനത്തിന്റെ കണ്ണി മുറിക്കാൻ കഴിയൂ, ”ഡോക്ടർ അഗർവാൾ പറഞ്ഞു.

തുടക്കത്തിൽ, 7 ദിവസത്തേക്ക് ലോക്ക്ഡൗൺ നടപ്പിലാക്കാനാണ് ഡോ. ശ്യാം അഗർവാൾ നിർദ്ദേശിക്കുന്നത്. ഇത് ഇപ്പോൾ 2 ലക്ഷം കടന്ന് മുന്നേറുന്ന കേസുകളുടെ എണ്ണം ക്രമേണ കുറയ്ക്കും. “യുണൈറ്റഡ് കിംഗ്ഡം (യുകെ), ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ അനുഭവം പരിശോധിച്ചാൽ, ഒരു ലോക്ക്ഡൗൺ നടപ്പിലാക്കിയാൽ അതിന്റെ ഫലം കാണിക്കാൻ രണ്ട് മൂന്ന് ദിവസമെടുക്കും,” ഡോ. അഗർവാൾ പറഞ്ഞു.

ഇന്ത്യയും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതുണ്ട് എന്ന് മഹാരാഷ്ട്രയിലെ കോവിഡ് വ്യാപന സാഹചര്യം ഉദ്ധരിച്ച ഡോക്ടർ പറഞ്ഞു. ജനിതക മാറ്റം വന്ന പുതിയ വൈറസ് അങ്ങേയറ്റം പകർച്ച സ്വഭാവം ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീലിലും യുഎസ്എയിലും സംഭവിക്കുന്നതിനു സമാനമാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ഇരട്ട അല്ലെങ്കിൽ ട്രിപ്പിൾ ലെയർ മാസ്കുകൾ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് നിർദ്ദേശിക്കണമെന്നും ഡോ. അഗർവാൾ കൂട്ടിച്ചേർത്തു.

covid 19
Advertisment