യുവ മലയാളി ഡോക്റ്റര്‍ ബാംഗ്ലൂരില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, February 22, 2020

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം വാഴവേലി ജോഷിയുടെ മകന്‍ ഡോ. തോമസ്‌ ജെ വാഴയില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചു. 24 വയസായിരുന്നു. ബാഗ്ലൂരില്‍ ബിഡിഎസ് പഠനം പൂര്‍ത്തിയാക്കിയിരുന്നു.

ഇന്ന് രാവിലെ ബാംഗ്ലൂരില്‍ താമസ സ്ഥലത്തുവച്ച് ശാരീരികാസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ ബാപ്ടിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും അടുത്ത ബന്ധുക്കള്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചിട്ടുണ്ട്.

×