സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഡ്രസ്സ് കോഡ് നിര്‍ബന്ധമാക്കി സൗദി സാമൂഹിക മാനവ വിഭവ വികസന മന്ത്രാലയം.

author-image
admin
Updated On
New Update

റിയാദ് : സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഡ്രസ്സ് കോഡ് നിര്‍ബന്ധമാക്കി സൗദി സാമൂഹിക മാനവ വിഭവ വികസന മന്ത്രി എൻജിനീയർ അഹമ്മദ് അൽ രാജ്‌ഹി ഉത്തരവിറക്കി. തൊഴിൽ നിയമത്തിലെ 38 വകുപ്പിലെ ആദ്യഭാഗത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്.

Advertisment

publive-image

മാന്യമായ പ്രൊഫഷണൽ വസ്ത്രധാരണമാണ് ഇതിലൂടെ പ്രകടമാക്കേണ്ടത്. ഉത്തരവ് പ്രകാരം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ ജീവനക്കാർക്കും വനിതാ ജീവനക്കാർക്കും ഒരേ തരത്തിലുള്ള യൂണിഫോം നിര്‍ബന്ധമാണ്.

ഇത് നിർബന്ധമായും പാലിക്കണമെന്ന നിർദ്ദേശം രേഖാമൂലം നൽകണം. സ്ഥാപനങ്ങളിൽ ദൃശ്യമായ സ്ഥലങ്ങളിൽ ഇത് ജീവനക്കാർ കാണും വിധം എഴുതി പ്രദർശിപ്പിക്കുകയും വേണം. ഉത്തരവ് നടപ്പിലാക്കാത്ത സ്ഥാപനങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഡ്രസ്സ് കോഡ് നിബന്ധനകൾ ലംഘിക്കുന്നവർക്ക് പിഴ ശിക്ഷ ഏർപ്പെടുത്തണം. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് സമയാ സമയങ്ങളിൽ തെഴിൽ നിയമവും, അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളും മന്ത്രിതല ഉത്തരവുകളും അനുശാസിക്കുന്ന ശിക്ഷ ലഭിക്കും.

ഓരോ സ്ഥാപനത്തിന്റെയും ജീവനക്കാരന്റെയും പ്രഫഷന്‍ വ്യക്തമാക്കുന്ന തരത്തിൽ യൂണിഫോം ഏര്‍പ്പെടുത്താം. കൂടാതെ ഓരോരുത്തരുടേയും ജോലിയുടെ പ്രത്യേകത, സ്ഥലം എന്നിവക്കനുസൃതമായി യൂണിഫോം ക്രമീകരിക്കാൻ സ്ഥാപനങ്ങൾക്ക് അനുവാദമുണ്ട്.

Advertisment