പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ വീണ്ടും ശുദ്ധജലമെത്തി

New Update

publive-image

പാലാ:കോവിഡ് വാർഡിലെ ജല ശുദ്ധീകരണ സംവിധാനം തകരാറിലായതിനെ തുടർന്ന് കുടിവെള്ളം നിലച്ചതും രോഗികളും കൂട്ടിരിപ്പുകാരും വലയുന്നതും 2 മണിക്കൂർ മുമ്പാണ് ഒരു രോഗിയുമായുള്ള ഫോൺ സംഭാഷണം ഉൾപ്പെടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

Advertisment

ഉടൻ തന്നെ പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ എന്നിവർ വിഷയത്തിലിടപെട്ടു.

ജല ശുദ്ധീകരണ സംവിധാനം കോവിഡ് വാർഡിൽ നിന്ന് മാറ്റി, അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കി ഇപ്പോൾ (12.45) തിരികെ കോവിഡ് വാർഡിൽ സ്ഥാപിച്ചു.

തകരാർ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ തന്നെ എത്രയും വേഗം ഇത് നന്നാക്കി കുടിവെള്ള വിതരണം ഉടൻ പുനഃ സ്ഥാപിക്കുമെന്ന് ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര നേരത്തേ അറിയിച്ചിരുന്നു.

pala news
Advertisment