‘ദൃശ്യം മൂന്നിന്റെ ക്ലൈമാക്സ്‌ കയ്യിലുണ്ട്; സിനിമ ഉടന്‍ ഉണ്ടാകില്ല കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞേ ഉണ്ടാകുയെന്ന് ജീത്തു ജോസഫ്

ഫിലിം ഡസ്ക്
Tuesday, February 23, 2021

ദൃശ്യം രണ്ട് വന്‍ ഹിറ്റായതോടെയാണ് സിനിമയ്ക്ക് മൂന്നാമതൊരു ഭാഗംകൂടിയുണ്ടോയെന്ന ചോദ്യം സജീവമായത്. ഇതിന് സംവിധായകന്‍ ജീത്തു ജോസഫ് തന്നെ മറുപടി പറയുകയാണ്.

മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ്‌ തന്റെ കയ്യിലുണ്ടെന്ന് ജീത്തു വെളിപ്പെടുത്തി. ഇത് മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും ചര്‍ച്ച ചെയ്തു. അവര്‍ക്കും ഇഷ്ടപ്പെട്ടു. അതേസമയം 3 ഉടന്‍ ഉണ്ടാകില്ലെന്നും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞേ ദൃശ്യം 3 ഉണ്ടാകൂവെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

സിനിമയില്‍ ബാക്കി വേണ്ട കാര്യങ്ങളെ കുറിച്ച്‌ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പുതിയ കാര്യങ്ങള്‍ കിട്ടിയാല്‍ അതേക്കുറിച്ച്‌ ആലോചിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. ജോര്‍ജുകുട്ടിയുടെ അവസ്ഥ വന്നാല്‍ ഞാനും കൊല്ലും

സിനിമയെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തനിക്ക് സന്തോഷമുണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞു. ഇതുവരെ ചിന്തിക്കാത്ത പലതും ആളുകള്‍ കണ്ടെത്തുന്നുണ്ട്. വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുകയാണെന്നും ജീത്തു പറഞ്ഞു.

×