New Update
നടന്‍ മോഹന്‍ ലാലിനെതിരെ കേരളം ഫിലിം ചേംബര്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ ലാല്‍ ചിത്രമായ ദൃശ്യം2 തിയറ്റര്‍ റിലീസിന് അനുവദിക്കില്ലെന്നാണ് ഫിലിം ചേംബര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Advertisment
ഒടിടിയ്ക്ക് ശേഷം ചിത്രം തിയറ്റര്‍ റിലീസാകാമെന്ന് ആരും പ്രതീക്ഷിക്കണ്ടെന്നും മോഹന്‍ ലാലിനു മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. സൂപ്പര്‍ താരത്തിനോ സൂപ്പര്‍ നിര്‍മാതാവിനോ പ്രത്യേക ഇളവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുവര്‍ഷ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസായിരിക്കുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്.