ഞാന്‍ കഴിയുന്നതും ഇങ്ങനത്തെ പരിപാടിയൊക്കെ ഒഴിവാക്കാറുണ്ട്. വേറൊരു സിനിമയിലെ ക്യാരക്ടറെടുത്ത് ചെയ്യുന്നതൊക്കെ. ഈ കഥയ്ക്ക് ഇതിന്‌റെതായ ഒരു ട്രാവലുണ്ട്; ദൃശ്യം 3യില്‍ സേതുരാമയ്യരും സാം അലക്‌സും എത്തിയാല്‍ നല്ലതാണെന്ന അഭിപ്രായത്തോട് ജീത്തുജോസഫിന്റെ പ്രതികരണം

ഫിലിം ഡസ്ക്
Saturday, February 27, 2021

ദൃശ്യം 2വിന്‌റെ വന്‍ വിജയത്തിന് പിന്നാലെ ഇപ്പോള്‍ മൂന്നാം ഭാഗത്തെ കുറിച്ചുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നിരവധി പേരാണ് ദൃശ്യം മൂന്നാം ചിത്രത്തിനായി കാത്തിരിക്കുന്നവരില്‍ ചിലര്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐയും പൃഥ്വിരാജിന്‌റെ സാം അലക്‌സും ചിത്രത്തില്‍ എത്തിയാല്‍ നല്ലതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ചോദ്യത്തിന് ജീത്തു ജോസഫ് നല്‍കിയ മറുപടി വൈറലായി മാറിയിരുന്നു. മൂവിമാന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇതേകുറിച്ച് സംസാരിച്ചത്. ഞാന്‍ കഴിയുന്നതും ഇങ്ങനത്തെ പരിപാടിയൊക്കെ ഒഴിവാക്കാറുണ്ട്. വേറൊരു സിനിമയിലെ ക്യാരക്ടറെടുത്ത് ചെയ്യുന്നതൊക്കെ.

ഈ കഥയ്ക്ക് ഇതിന്‌റെതായ ഒരു ട്രാവലുണ്ട്. അപ്പോ ചിലര് പറഞ്ഞു മെമ്മറീസിലെ സാം അലക്‌സ് വരുമെന്ന്, അങ്ങനയൊന്നും ഉണ്ടാവില്ല, അതിന് വളരെ ഓര്‍ഗാനിക്ക് ആയിട്ടുളളത് കിട്ടുവാണെങ്കില്‍ അത് ചെയ്യും.

×