വരുണ്‍, പ്രഭാകറിന്‌റെയും ഗീതയുടെയും മകനല്ല ; വൈറലായി ദൃശ്യം 3 ക്ലൈമാക്സ് പ്രവചനം

ഫിലിം ഡസ്ക്
Friday, February 26, 2021

ദൃശ്യം 2വിന്‌റെ ഗംഭീര വിജയത്തിന് പിന്നാലെ സിനിമയുടെ മൂന്നാം ഭാഗത്തിനായുളള ആകാംക്ഷാപൂർവ്വമായ കാത്തിരിപ്പിലാണ് ആരാധകര്‍. ദൃശ്യം 3യെ കുറിച്ചുളള ആദ്യ സൂചനകള്‍ അണിയറ പ്രവർത്തകർ നൽകിയിട്ടുമുണ്ട്.

ദൃശ്യം 3യുടെ കഥ പ്രവചിച്ച് നിരവധി പേര്‍ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. ഇതേക്കുറിച്ച് ഒരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

വരുണ്‍ പ്രഭാകര്‍, പ്രഭാകറിന്‌റെയും ഗീതയുടെയും മകനല്ല എന്നാണ് യുവാവ് പറയുന്നത്. ഇതിനുളള വിശദീകരണവും വീഡിയോയില്‍ നല്‍കുന്നു. കൂടാതെ കോണ്‍സ്റ്റബിള്‍ സഹദേവനും ഒരു രംഗം തിരക്കഥയില്‍ ഉണ്ടെന്നും പറയുന്നു. ദൃശ്യം 3 ക്ലൈമാക്‌സ് പ്രവചന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

https://www.instagram.com/p/CLogXhzFv0y/?utm_source=ig_embed&utm_campaign=embed_video_watch_again

×