Advertisment

തോപ്പുംപടി പാലത്തിനു സമീപം ഡ്രോണ്‍ പറത്തി; യുവാവിനെ നാവിക സേന പിടികൂടി; ഒഎല്‍എക്‌സ് വഴി ഒരു ലക്ഷം രൂപയ്ക്കാണ് ഡ്രോണ്‍ വാങ്ങിയതെന്ന് യുവാവ്; ഡ്രോണ്‍ പറത്തിയത് ട്രാവല്‍ ബ്ലോഗിനു വേണ്ടി

New Update

കൊച്ചി: അനുമതിയില്ലാതെ തോപ്പുംപടി പാലത്തിനു സമീപം ഡ്രോണ്‍ പറത്തിയ വടുതല സ്വദേശിയായ യുവാവിനെ നാവിക സേന പിടികൂടി. ഇയാളെ തോപ്പുംപടി പൊലീസിനു കൈമാറി.

Advertisment

publive-image

ട്രാവല്‍ ബ്ലോഗിനു വേണ്ടിയാണ് ഡ്രോണ്‍ പറത്തിയത് എന്നാണ് യുവാവ് പറയുന്നത്. ഒഎല്‍എക്‌സ് വഴി ഒരു ലക്ഷം രൂപയ്ക്കാണ് ഡ്രോണ്‍ വാങ്ങിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.

വിമാനത്താവളങ്ങള്‍ക്കോ സേനാ കേന്ദ്രങ്ങള്‍ക്കോ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തരുതെന്നാണ് ചട്ടം. ഇതു ലംഘിച്ചതിനാണ് യുവാവിനെ പിടികൂടിയത്. ഡ്രോണ്‍ പിടിച്ചെടുത്ത നേവി ഇതും പൊലീസിനു കൈമാറിയിട്ടുണ്ട്.

 

drone siezed
Advertisment