/sathyam/media/post_attachments/UBEzJXG54ENvRMAbpP90.jpg)
ഡിസംബര്‍ 9 (ബുധന്‍) ആന്റി കറപ്‌ഷൻ ഡേ (Anti Corruption Day) ആയിരുന്നു. അതുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ സവായ് മധോപ്പൂർ ജില്ലാ ആസ്ഥാനത്ത് ആന്റി കറപ്‌ഷൻ ബ്യുറോ (എസിബി) ഡിഎസ്‌പി ഭൈരുലാൽ മീണ രാവിലെ 11 മണിക്ക് അഴിമതിരഹിതഭാരതം കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കിടിലൻ പ്രഭാഷണം നടത്തുക യുണ്ടായി. അഴിമതിരഹിതഭാരതം കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രഭാഷണം.
തുടർന്ന് കൈക്കൂലിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ആന്റി കറപ്‌ഷൻ ബ്യുറോയെ അറിയിക്കാനായി പൊതുജനങ്ങൾക്ക് ഒരു ടോൾ ഫ്രീ നമ്പർ (1064) അദ്ദേഹം പുറത്തിറക്കുകയും ചെയ്തു.
/sathyam/media/post_attachments/3qthWOZHzTrfUJvGSbQg.jpg)
എന്നാൽ ഇതിനുശേഷം ഒരു മണിക്കൂറിനുള്ളിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ മഹേഷ് ചന്ദിൽ നിന്നും 80,000 രൂപ കൈക്കൂലിവാങ്ങവേ സ്വന്തം ഓഫീസിൽ വച്ച് അദ്ദേഹം കൂടി ഉൾപ്പെടുന്ന എസിബി ടീം ഡിഎസ്‌പി മീണയെ കയ്യോടെ പിടികൂടുകയായിരുന്നു.
ഇന്നലെത്തന്നെ രാജസ്ഥാനിലെ കോട്ട ജില്ലാ കളക്ടറുടെ പിഎ, ഒരു പെട്രോൾ പമ്പിന് എൻഒസി നൽകാൻ വേണ്ടി 1.40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതും എസിബി ടീം കയ്യോടെ പിടികൂടി. ഇതിൽ ഒരു ലക്ഷം രൂപ കളക്ടർക്കുള്ള താണെന്ന പിഎയുടെ കുറ്റസമ്മതത്തെത്തുടർന്ന് കളക്ടറേയും ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുക യുമാണുണ്ടായത്.
അങ്ങനെ കൈക്കൂലി വിരുദ്ധദിനത്തിൽ ഇന്നലെ രണ്ടു കൊമ്പന്മാർ കുടുങ്ങുകയുണ്ടായി. ഒപ്പം ആരെല്ലാം ഈ വാർത്ത വായിച്ചു ചിരിക്കുന്നുണ്ടാകാം. ആ മണ്ടന്മാരുടെ ദുർവിധിയും തങ്ങൾ ഇതുവരെ പിടിക്കപ്പെട്ടില്ല എന്നോർത്തും…
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us