ദുബായില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

New Update

ദുബായ് : കോവിഡ് ബാധിച്ച്‌ ദുബായില്‍ മലയാളി മരിച്ചു. തൃശൂര്‍ ചേറ്റുവ സ്വദേസി ഷംസുദ്ദീനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ദുബായ് പൊലീസില്‍ മെക്കാനിക്കല്‍ വിഭാ​ഗം ജീവനക്കാരനായിരുന്നു.

Advertisment

publive-image

സൗദിയില്‍ ആറു വിദേശികളടക്കം ഏഴു പേരാണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 121 ആയി. 1158 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 13930 ആയി.

യുഎഇയില്‍ നാലു വിദേശികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ മരണസംഖ്യ 56 ആയി. 518 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 8756 ആകെ രോഗബാധിതര്‍. കുവൈത്തില്‍ 61 ഇന്ത്യക്കാരുള്‍പ്പെടെ 151 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310 ആയി.

ഖത്തറില്‍ 623 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7764 ആയി. ബഹ്റൈനില്‍ 1082 പേര്‍ സുഖം പ്രാപിച്ചു. 1008 പേരാണ് ഇനി ചികില്‍സയിലുള്ളത്. ഒമാനില്‍ 1716 പേരാണ് രോഗബാധിതര്‍. 307 പേര്‍ സുഖം പ്രാപിച്ചു.

Advertisment