റിയാദ് : സൗദിയിലേക്ക് നേരിട്ടുള്ള ബബിള്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബായില്‍ വന്ന് കോവിഡ് മാനദണ്ഡം അനുസരിച്ച് പതിനാല് ദിവസം തങ്ങി സൗദിയില്‍ ഇതുവരെ പലരും എത്തിയിരുന്നത് വിമാന സര്‍വീസ് വഴിയാണ് ദുബൈ വഴി സൗദിയിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചതോടെ ഇപ്പോള്‍ കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത് ബസ് സര്‍വീസ് ആണ് ഈ അവസരം മുതലെടുത്ത് പല ഏജന്റുമാരും അവസരം ചൂഷണം ചെയ്യുന്നതായി പരാതി. പലരും വിവിധ നിരക്കുകളാണു ഈടാക്കുന്നതെന്നാണു യാത്രക്കാര്‍ പറയുന്നത് പലരും ഇത്തരം ചൂക്ഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കുന്നുണ്ട്
/sathyam/media/post_attachments/j02Nh9yoFNNOzxl2iB1p.jpg)
താത്ക്കാലിക വിമാന യാത്രാ വിലക്ക് ഏർപ്പെടുത്തിയ സമയത്ത് യു എ ഇയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് ഐ എസി എഫ് , കെ എം സി സി എന്നീ സംഘടനകൾ സൗജന്യ ഭക്ഷണ താമസ സൗകര്യങ്ങൾ നൽകിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.ഇപ്പോള്‍ ബസ് യാത്രാസൗകര്യം ഒരുക്കി മലയാളി പ്രവാസികള്‍ക്ക് തങ്ങും തണലുമാകുകയാണ് കെ എം സി സി, കെ സി എഫും സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ച് യാത്രക്കാരെ സൗദിയില്‍ എത്തിക്കുകയാണ് ഇവര്‍ ഇത്പ്ര വാസികള്‍ക്ക് വലിയൊരു അനുഗ്രഹവും സഹായവും ആണ്.
വിമാന ടിക്കറ്റ് ഒഴിവാക്കി ബസ് സര്‍വീസ് തെരെഞ്ഞെടുക്കുന്നതിലൂടെ കുറഞ്ഞത് 20,000 ഇന്ത്യന്‍ രൂപയെങ്കിലും ലാഭിക്കാമെന്ന് പറയുന്നു. അതിനിടെ അശുഭകരമായ സംഭവങ്ങളും ദുബായില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപെടുന്നുണ്ട് നാട്ടില്‍ നിന്ന് ദുബായിലെത്തി പതിന്നാല് ദിവസത്തെ താമസത്തിനിടയില്‍ ചില ആളുകള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇതൊരു ആഘോഷമാക്കി അടിച്ചു പൊളിച്ചു ചീട്ടുകളിയും മദ്യപാനവും,, ഇതൊരു വലിയൊരു വിപത്തിലേക്കാണ് അത്തരം ആളുകള്‍ ചെന്നെത്തുന്നത്,,കൂട്ടമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ആറു പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. കണ്ടാലും കൊണ്ടാലും പഠിക്കാത്ത വരായി മലയാളികള്‍ മാറുകയാണോ ?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us