ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി വീട്ടമ്മയെ ഒമാനിലെത്തിച്ച് അറബിക്ക് വിറ്റു. പരാതിയുമായി ബന്ധുക്കള്‍ ഹൈക്കോടതിയില്‍

New Update

publive-image

കൊച്ചി∙ ദുബായിൽ ജോലി നൽകാമെന്ന വ്യാജേന ഒമാനിലേക്കു കടത്തിയ മലയാളി വീട്ടമ്മയെ ഒമാന്‍ സ്വദേശിക്ക് വില്‍പ്പന നടത്തിയെന്ന് പരാതി.

Advertisment

ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് ആദ്യം ദുബായിൽ എത്തിച്ച യുവതിയെ പിന്നീട് റോഡ് മാർഗം ഓമാനിലെ മസ്കത്തിലേക്കു കടത്തി 2.75 ലക്ഷം രൂപയ്ക്ക് ഓമാൻ സ്വദേശിക്കു വിറ്റുവെന്നാണു പരാതി.

ഇവരെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി സ്വദേശിനി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് പി. ബി. സുരേഷ്കുമാർ വിഷയത്തില്‍ കേന്ദ്രസർക്കാരിന്റെ നിലപാട് ചോദിച്ചിരിക്കുകയാണ് .

പ്രതിമാസം 25000 രൂപ ശമ്പളത്തിൽ ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് 2018 ഡിസംബർ 8 നാണ് എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ വീട്ടമ്മയെ സന്ദർശക വിസയിൽ ദുബായിലേയ്ക്ക് കൊണ്ടുപോയത്. ആദ്യം ദുബായിൽ എത്തിച്ചെങ്കിലും പിന്നീട് റോഡ് മാർഗം ഓമാനിലെ മസ്കത്തിലേക്കു കടത്തിയത്രെ .

dubai
Advertisment