ചെന്നൈ: തമിഴ് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്‌സാണ്ടര്‍(48) അന്തരിച്ചു.
/sathyam/media/post_attachments/bZOZgi5lAHonDsiNrGvG.jpg)
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംവിധായകന്‍ ലോകേഷ് കനകരാജ് ഉള്‍പ്പടെയുള്ള സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. വികാരനിരഭരമായ ഒരു കുറിപ്പാണ് ലോകേഷ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
ഇത്രയും വേഗം വിട്ടുപോകുമെന്ന് കരുതിയില്ലെന്നും, കണ്ണീരടക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നയന്‍താരയുടെ കോലമാവ് കോകിലയിലൂടെയാണ് അരുണ്‍ ജനപ്രീതി നേടുന്നത്. 'ഡോക്ടര്‍' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
അവഞ്ചേര്‍സ്, അക്വാമാന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളില്‍ അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്.