സത്യം ഡെസ്ക്
Updated On
New Update
ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളുടെ നിരയിൽ 959 പാനിഗാലെയെ മാറ്റിസ്ഥാപിച്ച് എൻട്രി ലെവൽ സൂപ്പർസ്‌പോർടായി മോട്ടോർസൈക്കിൾ മാറിയിരിക്കുകയാണ്. നിലവിലുള്ള പൂർണ്ണ റെഡ് ഫിനിഷിനൊപ്പം പുതിയ വൈറ്റ് റോസോ വർണ്ണ സ്കീമും ഇനിമുതൽ ലഭ്യമാകും. ബൈക്കിന്റെ ബോഡിക്ക് ഒരു പേൾ വൈറ്റ് നിറം ലഭിക്കുന്നു.
Advertisment
അതേസമയം ഹെഡ്‌ലൈറ്റിനും സൈഡ് ഫെയറിംഗിനും കീഴിലുള്ള എയർ വെന്റുകൾക്ക് ചുവന്ന നിറം ലഭിക്കുന്നു. വീലുകളും ചുവപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.
ബൈക്കിന്റെ ബാക്കി ഭാഗങ്ങൾക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. സിംഗിൾ സൈഡഡ് സ്വിംഗാആം വരെ അതേ പാനിഗാലെ V4-പ്രചോദിത രൂപകൽപ്പനയാണ് ബൈക്ക് അവതരിപ്പിക്കുന്നത്. ബോഡി വർക്കിന് കീഴിൽ ഇപ്പോൾ നിർത്തലാക്കിയ 959 പാനിഗാലെയിൽ കാണപ്പെടുന്ന അതേ ഫ്രെയിമും 955 സിസി സൂപ്പർക്വാഡ്രോ എഞ്ചിനുമാണ് നിർമ്മാതാക്കൾ നൽകുന്നത്.