ഡ്യുക്കാറ്റിയുടെ പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചു

Sunday, May 16, 2021

പ്രശസ്‍ത ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ ഡ്യുക്കാറ്റിയുടെ പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡുകാറ്റിയുടെ ഫ്ളാഗ്ഷിപ്പ് നേക്കഡ് സ്പോർട്ട് മോട്ടോർസൈക്കിളുകളാണ് അവതരിപ്പിച്ചത്. സ്ട്രീറ്റ്ഫൈറ്റർ വി4 മോട്ടോർസൈക്കിളിന്
19.99 ലക്ഷം രൂപ മുതൽ 22.99 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില എന്ന് ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

സ്ട്രീറ്റ്ഫൈറ്റർ വി4 എസ് രണ്ട് വേരിയന്റുകളിൽ എത്തുന്നു. സ്റ്റാൻഡേഡ് വേരിയന്റിന് 22.99 ലക്ഷം രൂപയും ഡാർക്ക് സ്റ്റെൽത്ത് വേരിയന്റിന് 23.19 ലക്ഷം രൂപയുമാണ് വില. ഇന്ത്യയിലെ ഡുകാറ്റി ഡീലർഷിപ്പുകൾ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ട്.

പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ അതിന്റെ ഡെസ്മോസെഡിസി സ്ട്രേഡേൽ V4 എഞ്ചിൻ പാനിഗാലെV4 സ്പോർട്‌സ് ബൈക്കുമായി പങ്കിടുന്നു. 1,103 സിസി, നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് യൂണിറ്റാണ് മോഡലിൻറെ ഹൃദയം. 12,750 rpm-ൽ പരമാവധി 205 bhp കരുത്ത് ഉത്പാദിപ്പിക്കാൻശേഷിയുള്ളതാണ് ഈ എൻജിൻ. ആറ് സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ.

178 കിലോഗ്രാം ഭാരം മാത്രമാണ് ബൈക്കിനുള്ളത്. സ്ട്രീറ്റ്ഫൈറ്റർ രണ്ട് വേരിയന്റുകളിലും രണ്ട്  കളർ ഓപ്ഷനുകളിലും അന്താരാഷ്ട്ര തലത്തിൽ ലഭ്യമാണ്. ഡാർക്ക് സ്റ്റെൽത്ത്, ഡ്യുക്കാട്ടി റെഡ് എന്നിവയാണ് അതിൽ ഉൾപ്പെടുന്നത്. പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 പതിപ്പ് നിരവധി
ഇലക്ട്രോണിക് റൈഡ് അസിസ്റ്റ്, സുരക്ഷാ സവിശേഷതകൾ അവതരിപ്പിക്കുന്നുണ്ട്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽ‌ഇഡി ഹെഡ്‌ലൈറ്റ്,എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, നേരായ
എർണോണോമിക്‌സ് എന്നിവ ഇതിൽപെടുന്നു.

സ്ട്രീറ്റ്ഫൈറ്റർ വി4 എസിനും ഡുകാറ്റി പാനിഗാലെ വി4, പാനിഗാലെ വി4 എസ് ബൈക്കുകൾ പോലെ, ഒഹ്‌ലിൻസ് ഇലക്ട്രോണിക് സസ്പെൻഷൻ, ഒഹ്‌ലിൻസ് സ്റ്റിയറിംഗ് ഡാംപർ, ഭാരം കുറഞ്ഞ ‘മാർച്ചെസിനി’ ചക്രങ്ങൾ എന്നിവ ലഭിക്കുന്നു.

അന്താരാഷ്ട്ര വിപണികളിൽ കെടിഎം 1290 സൂപ്പർ ഡ്യൂക്ക് R, അപ്രീലിയ ടുവാനോ V4, കവസാക്കി Z H2, യമഹ MT-10, ബിഎംഡബ്ല്യു S1000R എന്നിവയാണ് ഡ്യുക്കാട്ടി സ്ട്രീറ്റ്‌ഫൈറ്റർ V4 മോഡലിന്റെ മുഖ്യ എതിരാളികൾ.

പുതുക്കിയ 2021 മോഡൽ സ്ട്രീറ്റ്ഫൈറ്റർ V4 കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കാൻ ഒരുങ്ങിയതാണ്. എന്നാൽ കൊറോണ വൈറസ് വ്യാപനവും മറ്റ് സാഹചര്യങ്ങളുംകാരണം അവതരണം വൈകുകയായിരുന്നു.

×