തമിഴിലും ഗായകനായി ദുല്‍ഖര്‍ സല്‍മാന്‍

ഫിലിം ഡസ്ക്
Friday, April 16, 2021

മ​ല​യാ​ള​ത്തി​ല്‍​ ​ഒ​രു​പി​ടി​ ​ന​ല്ല​ ​ഗാ​ന​ങ്ങ​ള്‍​ ​ആ​ല​പി​ച്ച​ ​മ​ല​യാ​ളി​ക​ളു​ടെ​ ​സ്വ​ന്തം​ ​​ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്‍​ ​ത​മി​ഴി​ലും​ ​ഗാ​യ​ക​ന്റെ​ ​റോ​ളി​ലെ​ത്തു​ന്നു.​ ​യു​വ​ത​ല​മു​റ​യി​ലെ​ ​ഏ​റ്റ​വും​ ​മാ​ര്‍​ക്ക​റ്റ് ​വാ​ല്യൂയുള്ള ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ന്‍​ ​ഗോ​വി​ന്ദ് ​വ​സ​ന്ത​യു​ടെ​ ​സം​ഗീ​ത​ത്തി​ല്‍​ ​ദു​ല്‍​ഖ​ര്‍​ ​ത​മി​ഴി​ല്‍​ ​ഗാ​നം​ ​ആ​ല​പി​ക്കു​ന്നു.

​ ​ദു​ല്‍​ഖ​ര്‍​ ​ത​ന്നെ​ ​മു​ഖ്യ​ ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ ​പ്ര​ശ​സ്ത​ ​കൊ​റി​യോ​ഗ്രാ​ഫ​ര്‍​ ​ബൃ​ന്ദ​ ​മാ​സ്റ്റ​ര്‍​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​’​ഹേ​ ​സി​നാ​മി​ക”​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ദു​ല്‍​ഖ​ര്‍​ ​പാ​ടു​ന്ന​ത്.​ ​റെ​ക്കോ​ര്‍​ഡി​ംഗ് ​സ്റ്റു​ഡി​യോ​യി​ല്‍​ ​നി​ല്‍​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ള്‍​ ​പ​ങ്കു​വ​ച്ച്‌ ​ദു​ല്‍​ഖ​ര്‍​ ​ത​ന്നെ​യാ​ണ് ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.

ത​ന്റെ​ ​ഗു​രു​ക്ക​ന്മാ​രി​ല്‍​ ​നി​ന്ന് ​കി​ട്ടി​യ​ ​വി​ഷു​ ​കൈ​നീ​ട്ട​മാ​യി​ ​ഇ​തി​നെ​ ​കാ​ണു​ന്നുവെ​ന്നാ​ണ് ​റെ​ക്കോ​ര്‍​ഡിം​ഗ് ​സ്റ്റു​ഡി​യോ​യി​ല്‍​ ​നി​ന്നെ​ടു​ത്ത​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​കൊ​ണ്ട് ​ദു​ല്‍​ഖ​ര്‍​ ​പ​റ​ഞ്ഞ​ത്.​ ​ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​സം​വി​ധാ​യി​ക​ ​ബൃ​ന്ദ​ ​മാ​സ്റ്റ​റു​ടെ​ ​ചി​ത്രം​ ​ഹേ​ ​സി​നാ​മി​ക​യി​ല്‍​ ​പാ​ടാ​ന്‍​ ​സാ​ധി​ച്ച​ത് ​സ​ന്തോ​ഷ​വും​ ​ഒ​പ്പം​ ​ഇ​ത് ​ഗോ​വി​ന്ദ് ​വ​സ​ന്ത​യു​ടെ​ ​സൂ​പ്പ​ര്‍​ ​കൂ​ള്‍​ ​ട്രാ​ക്കാ​ണെ​ന്നും​ ​മ​ദ​ന്‍​ ​സാ​റി​ന്റെ​ ​വ​രി​ക​ളും​ ​മ​നോ​ഹ​ര​മെ​ന്ന് ​ദു​ല്‍​ഖ​ര്‍​ ​ത​ന്റെ​ ​പോ​സ്റ്റി​ല്‍​ ​പ​റ​യു​ന്നു.​ ​ജി​യോ​ ​സ്റ്റു​ഡി​യോ​സും​ ​ഗ്ലോ​ബ​ല്‍​ ​വ​ണ്‍​ ​സ്റ്റു​ഡി​യോ​സും​ ​ചേ​ര്‍​ന്ന് ​നി​ര്‍​മ്മി​ക്കു​ന്ന​ ​’​ഹേ​ ​സി​നാ​മി​ക”​യി​ല്‍​ ​നാ​യി​ക​മാ​രാ​യി​ ​കാ​ജ​ല്‍​ ​അ​ഗ​ര്‍​വാ​ളും​ ​അ​ദി​ഥി​ ​റാ​വു​ ​ഹൈ​ദ​രി​യും​ ​എ​ത്തു​ന്നു.​ ​

×