ട്രാന്‍സ് ജെന്‍ഡര്‍ വേഷം ചെയ്യാന്‍ അവസരം ലഭിച്ചെന്ന് ദുല്‍ഖര്‍

New Update

ട്രാന്‍സ് ജെന്‍ഡര്‍ വേഷം അവതരിപ്പിക്കാനുള്ള അവസരം ഒരിക്കല്‍ തനിക്ക് ലഭിച്ചതാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് അടുത്തിടെ ഏറെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായി 'സൂപ്പര്‍ ഡീലക്സ്'നെ കുറിച്ച് പറയുന്നതിനിടെ ആണ് ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

publive-image

'സൂപ്പര്‍ ഡീലക്സി'ല്‍ വിജയ് സേതുപതി അവതരിപ്പിച്ചതു പോലൊരു ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രം തന്നെയും തേടിയെത്തി എങ്കിലും ഇത് ഫലപ്രദമായി അവതരിപ്പിക്കാനാകുമെന്ന് വിശ്വാസം ആകാത്തതിനാല്‍ പിന്‍മാറി എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

തന്റെ പുതിയ ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' റിലീസ് ആകുന്നതിനോട് അനുബന്ധിച്ച് നടത്തിയ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. ദേസിംഗ് പെരിയസ്വാമി സംവിധാനം ചെയ്ത 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. അല്‍പ്പം മാസ് പരിവേഷമുള്ള വേഷമാണ് ഇതില്‍ ദുല്‍ഖറിന്.

dulqer salman actor
Advertisment