ഡ്യൂറന്റ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന് സമനില തുടക്കം

New Update

publive-image

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് സമനില. മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഗോകുലമായിരുന്നു. താരം റഹീം ഓസുമാനുവിലൂടെ ഗോകുലം ലീഡെടുത്തു. എന്നാല്‍ 30-ാം മിനിറ്റില്‍ ജെയ്‌നിലൂടെ ആര്‍മി സമനില പിടിച്ചു.

Advertisment

10 മിനിറ്റിനുള്ളിൽ ഗോകുലത്തിന്റെ വലയിലേക്ക് രണ്ടാമത്തെ ഗോളും അടിച്ചു കയറ്റി മത്സരത്തിൽ ലീഡ് നേടിയെടുത്തു. 40ാ൦ മിനിറ്റിൽ ഗോകുലം ഗോളി അജ്മലിന്റെ പിഴവ് മുതലെടുത്ത് താപ്പയാണ് ആർമി റെഡ് ടീമിനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയില്‍ എല്‍വിസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ഗോകുലത്തിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ഈ കിക്ക് വലയിലെത്തിച്ച് 68-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഷെരീഫ് ഗോകുലത്തിന് സമനില ഗോള്‍ സമ്മാനിച്ചു.

Advertisment