പ്രണയം തുറന്നുപറഞ്ഞ നിമിഷം പങ്കുവച്ച് നടി ദുർഗ കൃഷ്ണ

ഫിലിം ഡസ്ക്
Tuesday, May 4, 2021

ആദ്യമായി പ്രണയം തുറന്നുപറഞ്ഞ നിമിഷം പങ്കുവച്ചിരിക്കുകയാണ് നടി ദുർഗ കൃഷ്ണ. ഒരു ചുംബനത്തോടെയാണ് ആ പ്രണയം ആരംഭിക്കുന്നത്. ആ സന്ദർഭത്തെക്കുറിച്ച് ദുർഗ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. തീവണ്ടിയിൽ വച്ചായിരുന്നു ആ പ്രപ്പോസൽ.

ദുർഗയുടെ കൈ തന്റേതുമായി അർജുൻ ചേർത്തു പിടിച്ചു. പിന്നീട് ദുർഗയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കവിളത്തൊരു മുത്തം. അതായിരുന്നു അർജുനിന്റെ പ്രതികരണം.ചുംബനം കഴിഞ്ഞുള്ള നിമിഷങ്ങള്‍ ഒരു സെൽഫിയിൽ ഇരുവരും പകർത്തുകയുണ്ടായി. ആ സെൽഫിയാണ് ഇപ്പോള്‍ പ്രേക്ഷകർക്കായി ദുർഗ പങ്കുവച്ചത്.

‘തീവണ്ടിയിൽ വച്ചുള്ള പ്രപ്പോസലിനും ചുംബനത്തിനും ശേഷമെടുത്ത ചിത്രമാണിത്. എന്റെ മുഖത്തെ നാണം കാണാം. ഞങ്ങളൊന്നിച്ചുള്ള ആദ്യ സെൽഫി.’–ദുർഗകുറിച്ചു.ഏപ്രിൽ നാലിനാണ് അർജുനും ദുർഗയും വിവാഹിതരായത്.

×