/sathyam/media/post_attachments/sE8p2wuFUtW9XsimteG6.jpg)
ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി വക്താവിന്റെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യ ഒരു രാജ്യങ്ങള്‍ക്കും മുന്നില്‍ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് ഡച്ച് നിയമനിര്‍മ്മാതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്‌സ്.
'സത്യം' പറഞ്ഞതിന് ആരെയും ശിക്ഷിക്കുകയോ മാപ്പ് പറയുകയോ ചെയ്യരുതെന്നും, സാമ്ബത്തിക കാരണങ്ങളാല്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം രാഷ്ട്രങ്ങളുടെ രോഷത്തിന് പിന്നില്‍ ഇന്ത്യ അടിയറവ് പറയേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് കൊണ്ടായിരുന്നു ഡച്ച് എം.പിയുടെ പ്രതികരണം.
മുസ്ലിം രാജ്യങ്ങളുടെ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ കീഴടങ്ങരുതെന്നും ഈ രാജ്യങ്ങളുടെ രോഷം പരി​ഹാസ്യമാണെന്നും ​ഗീര്‍ട്ട് അഭിപ്രായപ്പെട്ടു. മുസ്ലിം രാജ്യങ്ങളെ പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അ​ദ്ദേഹം പറഞ്ഞു. പ്രീതിപ്പെടുത്തല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് വൈല്‍ഡേഴ്‌സ് നിരീക്ഷിക്കുന്നു. ഇസ്‌ലാമിക രാജ്യങ്ങളെ ഭയക്കരുതെന്നും, സ്വാതന്ത്ര്യത്തില്‍ ഉറച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദിനെക്കുറിച്ച് സത്യം പറഞ്ഞ രാഷ്ട്രീയക്കാരിയെ പ്രതിരോധിക്കുന്നതില്‍ അഭിമാനിക്കണമെന്ന് അദ്ദേഹം പറയുന്നു.
'സ്വാതന്ത്ര്യം അപകടത്തിലാണ്, ഇന്ത്യയും നെതര്‍ലാന്‍ഡും പോലുള്ള ജനാധിപത്യ രാജ്യങ്ങള്‍ക്ക് നിയമവാഴ്ചയുണ്ട്. ഒരാള്‍ അതിരുകടന്നാല്‍ തീരുമാനിക്കേണ്ടത് കോടതികളാണ്, അല്ലാതെ ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ജനക്കൂട്ടമല്ല. അവള്‍ <നൂപൂര്‍ ശര്‍മ്മ> പറഞ്ഞത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ അവള്‍ക്ക് സംസാരിക്കാന്‍ അവകാശമുണ്ട്. സംസാര സ്വാതന്ത്ര്യം ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണ്', - അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us