കണ്ണൂരിൽ ഒൻപതാം ക്ലാസുകാരിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

New Update

publive-image

കണ്ണൂർ: ഒൻപതാം ക്ലാസുകാരിയോട് അശ്ലീല കാര്യങ്ങൾ സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. കണ്ണൂർ കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഇയാൾ മകളെ മൊബൈൽ ഫോണിൽ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് രക്ഷിതാക്കൾ ശ്രദ്ധിച്ചത്.

Advertisment

അശ്ലീല കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Advertisment