ആലപ്പുഴ: തനിക്കെതിരായ പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ വിമര്‍ശനമുന്നയിച്ച മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന് ഡിവൈഎഫ്‌ഐ നേതാവിന്റെ മറുപടി കവിത. കവിതയ്ക്ക് കവിതയിലൂടെ തന്നെ മറുപടി നൽകിയിരിക്കുകയാണ് ആലപ്പുഴയിലെ ഡിവൈഎഫ്ഐ നേതാവ്. ഞാൻ ' എന്ന കവിതയിലൂടെ ഡിവൈഎഫ്ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കലാണ് മറുപടി നൽകിയിരിക്കുന്നത്.
അനു കോയിക്കലിന്റെ കവിത
ഞാൻ
ഞാൻ ചെയ്ത ഗുണങ്ങൾ എത്രയെത്ര അനുഭവിച്ചു നിങ്ങൾ ......
തിരിച്ചെനിക്കൊ....നന്ദിയില്ലാ മുഖങ്ങൾ മാത്രം ...
നന്ദി കിട്ടുവതിനായി ഞാൻ ചെയ്തതോ കേൾക്കുനിങ്ങൾ ....
രാജാവിനധികാരം ഉപയോഗിച്ചു ഞാൻ ....
പ്രജകൾ തൻ അഭിമനം ഞാനുണ്ടോ അറിവതു ....
അധികാരത്തിൻ ബലത്തിലല്ലോ ഞാനതു ചെയ്തതു ...
അധികാരമൊഴിയുമോരുന്നാൾ എന്നതുണ്ടോ ഓർക്കുവതു ഞാൻ ....
പുതിയ പാദങ്ങൾ പടവുകൾ താണ്ടിയെത്തീടണമെന്നത്
കാലത്തിനനുസൃത മാറ്റമെന്നെന്തെ ഓർത്തില്ല ഞാൻ .....
ഞാൻ ചെയ്‌വതിൻ ഗുണങ്ങൾ ഗുണങ്ങളായി തന്നെ ...
എന്നിലെത്തുമെന്നതു മാത്രം സത്യം.