'സെക്‌സിന് പോകണമെന്ന്' ഇ-പാസ് അപേക്ഷ; അപേക്ഷകനെ കൈയോടെ പൊക്കി പൊലീസ് ! അവസാനം സംഭവിച്ചത്‌

New Update

publive-image

കണ്ണൂര്‍: നിരവധി പേരാണ് ലോക്ക്ഡൗണ്‍ സമയത്ത് ഇ-പാസിനായി അപേക്ഷിക്കുന്നത്. എന്നാല്‍ പല അപേക്ഷകളും അനാവശ്യ യാത്രകള്‍ക്കുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ നിരവധി അപേക്ഷകള്‍ തള്ളിക്കളയുകയും ചെയ്യുന്നു. അപേക്ഷകള്‍ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഇ-പാസ് അനുവദിക്കൂ.

Advertisment

എന്നാല്‍ കണ്ണൂരില്‍ കഴിഞ്ഞ ദിവസം ലഭിച്ച അപേക്ഷ പൊലീസുകാരെ ശരിക്കും അമ്പരപ്പിച്ചു. ഒരു സ്ഥലത്ത് സെക്‌സിന് പോകണമെന്നായിരുന്നു അപേക്ഷകന്റെ ആവശ്യം. അപേക്ഷകന്റെ ആവശ്യം കണ്ട് അമ്പരന്ന പൊലീസ് വിവരം എഎസ്പിയെ അറിയിച്ചു. അപേക്ഷകനെ കൈയോടെ പൊക്കാനായിരുന്നു വളപട്ടണം പൊലീസിന് ലഭിച്ച നിര്‍ദ്ദേശം.

അധികം വൈകാതെ പൊലീസ് അപേക്ഷകനെ കൈയോടെ പൊക്കി ക​ണ്ണൂ​ര്‍ എ എസ് പി ഓ​ഫീ​സി​ലെ​ത്തി​ച്ചു. ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സംഭവത്തിലെ തമാശ മനസിലായത്. വൈകുന്നേരം 'സി​ക്സ് ഒ ​ക്ലോ​ക്കി​ന് 'പു​റ​ത്തി​റ​ങ്ങ​ണം എ​ന്നാ​ണ് പിടിയിലായ ആൾ എ​ഴു​താ​ന്‍ ഉദ്ദേശി​ച്ച​ത്.

എ​ന്നാ​ല്‍, എ​ഴു​തി വ​ന്ന​പ്പോ​ള്‍ 'സി​ക്സ്' സെ​ക്സ് ആ​യ​താ​ണ്. ടൈപ്പ് ചെയ്തപ്പോൾ സംഭവിച്ച തെറ്റ് മനസിലാക്കാതെ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അവസാനം കാര്യം മനസിലായ പൊലീസ് ഉദ്യോഗസ്ഥർ അപേക്ഷകനെ വിട്ടയച്ചു.

Advertisment