‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയില്‍നിന്ന് ഇ ശ്രീധരനെ തെരഞ്ഞെടുപ്പു കമ്മിഷന്‍ മാറ്റി: ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസുകളില്‍നിന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നീക്കണമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി: പകരം സഞ്ജു സാംസണ്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, March 8, 2021

തിരുവനന്തപുരം: ‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയില്‍നിന്ന് ഇ ശ്രീധരനെ തെരഞ്ഞെടുപ്പു കമ്മിഷന്‍ മാറ്റി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസുകളില്‍നിന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നീക്കണമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്താണ് ശ്രീധരനെയും ഗായിക കെ എസ് ചിത്രയെയും പ്രതീകങ്ങളായി തെരഞ്ഞെടുത്തത്. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നു കമ്മിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയയുമായി പരമാവധി സഹകരണം ഉറപ്പാക്കാനുമാണ് പ്രമുഖ വ്യക്തികളെ ഇങ്ങനെ തെരഞ്ഞെടുക്കുന്നത്.

ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ നിഷ്പക്ഷ വ്യക്തിത്വമായി കണക്കാക്കാന്‍ സാധിക്കില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അവരെ പ്രതീകം പദവിയില്‍ നിന്ന് മാറ്റുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും കമ്മീഷന്‍ വിശദീകരിച്ചു.

 
×